മൊസൂളില്‍ അവേശഷിക്കുന്ന പ്രദേശങ്ങള്‍ കൂടി തിരിച്ചുപിടിക്കാനുള്ള പോരാട്ടം പുനരാരംഭിച്ചു

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പിഴുതെറിയാനുറച്ച് മുന്നേറുന്ന ഇറാഖി സേന ഭീകരര്‍ക്ക് അന്തിമ മുന്നറിയിപ്പു നല്‍കി. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്ന മുന്നറിയിപ്പാണു മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയ സേന ഭീകരര്‍ക്ക് നല്‍കിയത്. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് ഐഎസിന്റെ കൈവശമുള്ള ഇറാഖിന്റെ രണ്ടാമത്തെ നഗരമാണ് മൊസൂള്‍. മൊസൂളില്‍ ഐഎസിന്റെ കൈപ്പിടിയില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഞായറാഴ്ചയാണ് ഇറാഖി സേന പുനരാരംഭിച്ചത്.

ഒരു ലക്ഷത്തിലധികം ജനങ്ങളെ ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശക്തമായ ചെറുത്തുനില്‍പ്പാണ് ഐഎസ് ഭീകരര്‍ നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നത്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ സാധാരണക്കാര്‍ നരകിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി േസന മൊസൂള്‍ പൂര്‍ണമായും തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടം ആരംഭിച്ചത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണത്തിലൂടെ ഇറാഖി േസനയ്ക്കു പിന്തുണയും നല്‍കുന്നുണ്ട്. മൊസൂള്‍ തിരിച്ചുപിടിക്കാനായാല്‍ അത് ഐഎസിന് ഏല്‍പ്പിക്കാവുന്ന കനത്ത ആഘാതമായിരിക്കും. ഇറാഖ്, സിറിയ അതിര്‍ത്തി പ്രദേശങ്ങള്‍ ചേര്‍ത്താണ് 2014ല്‍ ഐഎസ് ഖിലാഫത്ത് പ്രഖ്യാപിച്ചത്.
എ എം

Share this news

Leave a Reply

%d bloggers like this: