അയര്‍ലണ്ടില്‍ ജലദൗര്‍ലഭ്യത രൂക്ഷമാകുന്നു; കരുതി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ജല അതോറിറ്റി

അയര്‍ലണ്ടില്‍ ജലലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഉപയോഗം വളരെ സൂക്ഷമതയോടെ വേണമെന്ന് ഐറിഷ് ജല അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസങ്ങളില്‍ മഴ വേണ്ടത്ര ലഭിക്കാത്തതും, ജല ഉപഭോഗം വര്‍ധിച്ചതും തുടര്‍ന്നുള്ള മാസങ്ങളില്‍ ജലക്ഷാമത്തിന് ഇടയാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കാലാവസ്ഥയില്‍ നേരിട്ട പ്രതികൂലമായ മാറ്റം ഭൂഗര്‍ഭ ജല സ്‌ത്രോതസ്സുകള്‍ താഴ്ചയില്‍ എത്താന്‍ കാരണമായി. രാജ്യത്തെ വരണ്ട കാലാവസ്ഥ ഇതിന് ആക്കം കൂട്ടുകയും ചെയ്തു.

ശൈത്യകാലത്ത് ലഭിക്കേണ്ട മഴയുടെ ലഭ്യതയില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ കുറവും ജലക്ഷാമം വര്‍ധിക്കുന്നതിന് കാരണമായി. ഗാല്‍വേ വെസ്റ്റ് മീത്ത്, ഡോണഗല്‍, മേഖലകളില്‍ ജലക്ഷാമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ജലദൗര്‍ലഭ്യ മേഖലകളില്‍ ജലവിനിയോഗം കര്‍ശനമായി നിയന്ത്രിച്ച് സംരക്ഷിച്ചാല്‍ മാത്രമേ അടുത്ത മാസങ്ങളില്‍ എല്ലായിടത്തേക്കും ജലം ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന് ജലഅതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ജലം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ വലിയ തുക പിഴ ചുമത്തും. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ഇയ്യ് നിര്‍ദ്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ നോട്ടീസ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ജല അതോറിറ്റി.
എ എം

Share this news

Leave a Reply

%d bloggers like this: