അമേരിക്കയില്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ മാത്രമല്ല തോക്ക് ഉപയോഗിക്കാനും പരിശീലനം

അമേരിക്കയില്‍ അധ്യാപകര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നു. അമേരിക്കയിലെ കോളോറാഡോയിലാണ് അധ്യാപകര്‍ക്ക് ഇത്തരത്തിലൊരു പരിശീലനം നല്‍കുന്നത്. കൂടാതെ ക്ലാസുകളില്‍ തോക്ക് കൊണ്ടുവരാനും അനുമതി ലഭിച്ചത്. കൊളോറാഡോയില്‍ നിയമം അനുസരിച്ച് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആയുധങ്ങല്‍ കൈവശം വെയ്ക്കാവുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ആയുധം എങ്ങനെ ഉപയോഗിക്കണെമെന്നും സാഹചര്യങ്ങളെ എത് രീതിയില്‍ നേരിടണമെന്നുമുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.

വെല്‍ഡ് കണ്‍ട്രിയിലെ 17 അംഗ അധ്യാപകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീനമാണ് നല്‍കുന്നത്. കണ്‍സര്‍വേറ്റീവ് ഓര്‍ഗനൈസേഷന്‍ കേളോറാഡന്‍സ് ഫോര്‍ ലിബര്‍ട്ടീസ് ആണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഫാക്കള്‍ട്ടി/ അഡ്മിനിസ്ട്രേറ്റര്‍ സേഫ്ടി ട്രെയിനിംഗ് ആന്‍ഡ് എമര്‍ജന്‍സി റെസ്പോണ്‍സ് എന്നാണ് പരിശീലന പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. 2012ല്‍ ന്യൂടൗണിലെ സാന്‍ഡി ഹൂക്ക് സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ 20 കുട്ടികളും ആറ് അധ്യാപകരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പരിശീലന പദ്ധതി ആരംഭിച്ചത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: