നിറസന്ധ്യ സെപ്റ്റംബര്‍ 22 ന് ദ്രോഗഡയില്‍

ഡബ്ലിന്‍:കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ട് അവതരിപ്പിക്കുന്ന ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ എത്തുന്നു. സെപ്റ്റംബര്‍ 22 ന് ദ്രോഗഡ ബാര്‍ബിക്കന്‍ സെന്ററിലാണ് കലാവിസ്മയമൊരുക്കി നിറസന്ധ്യ അരങ്ങേറുക.

സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന പത്തംഗ ടീം ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കി കലാവിരുന്നൊരുക്കും.

മറിമായം ഫെയിമും സുപ്രസിദ്ധ നര്‍ത്തകിയുമായ സ്‌നേഹാ ശ്രീകുമാര്‍,കലാഭവന്‍ സലിം,കലാഭവന്‍ സതീഷ്,പ്രദീപ് പള്ളുരുത്തി,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍,പിന്നണി ഗായിക സോണി സായ് ,മഴവില്‍ മനോരമ അളിയന്‍സ് ടീം ഫെയിം പ്രദീഷ്,മാജിക് ആന്‍ഡ് വെറൈറ്റി ഡാന്‍സര്‍ നിയാസ് കണ്ണൂര്‍,ബിനു എന്നിവരടങ്ങുന്ന ടീമാണ് നിറസന്ധ്യ2017 ല്‍ അണിനിരക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0892115979
0894084391

Share this news

Leave a Reply

%d bloggers like this: