മലയാളം അവതരിപ്പിക്കുന്ന daily delight സംഗീത സന്ധ്യ ജൂലൈ 16 ന്

സോപാന സംഗീതത്തിന്റെ നാട്,മണിപ്രവാളത്തിന്റെ വിഭിന്ന ശൈലിയില്‍ കഥ അരങ്ങത്തു ചുവടുവെച്ച നാട് , ,സംഗീതം ജീവശ്വാസം പോലെ കരുതുന്ന തലമുറകളുടെ നാട് ,അസാധാരണമായ ഭാവനയും,ഈണവും,പ്രണയവും,വിരഹവും,സന്തോഷവും ,സാന്ത്വനവും ആയി ഹൃദയങ്ങള്‍ കീഴടക്കിയ നാട് ,സഹ്യന്റെ മടിത്തട്ടില്‍, അറബികഥകള്‍ കേട്ടുറങ്ങുന്ന നാട് ,നമ്മുടെ സ്വന്തം കേരളം ദൈവത്തിന്റെ കൈയ്യൊപ്പോട് കൂടിയ സംഗീതത്തിന്റെ കൂടെ സ്വന്തം നാട് , അതെ കേരളം സംഗീതജ്ഞരാലും,കവികളാലും എന്നും അനുഗ്രഹീതമായിരുന്നു ,ഹരിത മനോഹരമായ കേരളത്തെ തൂലിക തുമ്പില്‍ എത്തിച്ച് ,ശ്രവണ സുഖം ആവോളം നല്‍കിയ വലിയ കലാകാരന്മാരുടെ കൊച്ചു നാട്ടിലെ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി മലയാളം അഭിമാന പുരസരം ഐറിഷ് മലയാളികള്‍ക്കായി നല്‍കുന്ന മനോഹരമായ ഒരു സംഗീത സന്ധ്യ ജൂലൈ 16 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ പാമേ സ് ടൗണില്‍ അരങ്ങേറുന്നു.

ഐറിഷ് മലയാളികളുടെ സ്വകാര്യ അഭിമാനമായ ശ്രി സാബു ജോസെഫും ,ശ്രി ബിനു kp യും നേതൃത്വം നല്‍കി അയര്‍ലണ്ടിലെ മറ്റു പ്രമുഖ ഗായകരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ മനോഹര കലാ സന്ധ്യ മലയാളം ഒരുക്കുന്നത് .കരോക്കെ ഗാനമേള അരങ്ങ് വാഴുന്ന ഈ കാലത്ത് സംഗീത പ്രേമികള്‍ എന്നും ഇഷ്ടപ്പെടുന്ന സംഗീതോപകരണങ്ങളുടെ അകമ്പടിയോടു കൂടിയ തികച്ചും വ്യത്യസ്തമായ ഒരു സായാഹ്നം തന്നെയാണ് ജൂലൈ 16 ന് അരങ്ങേറുന്നത് ,അനശ്വര സംഗീതം നമുക്ക് സമ്മാനിച്ച പ്രതിഭകളെ സ്മരിക്കാന്‍,കേള്‍ക്കാനെന്നും കൊതിക്കുന്ന ഗാനങ്ങളുടെ കൂടെ ഒരു നല്ല സായാഹ്നം പങ്കിടാന്‍ ,ഏവരെയും മലയാളം ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ,daily delight സംഗീത സന്ധ്യയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ എവര്‍ക്കും ബന്ധപ്പെടാവുന്നതാണ് .

Pradeep 0871390007
Alex 0860144927
Vijay 0877211654.

Share this news

Leave a Reply

%d bloggers like this: