കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഇന്ന് വരേദ്കര്‍ കൂടിക്കാഴ്ച നടത്തും

ഡബ്ലിന്‍: അയര്‍ലണ്ടിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് ഡബ്ലിനില്‍ വരേദ്കറുമായി ചര്‍ച്ചകള്‍ നടത്തും. വടക്കന്‍ അമേരിക്കന്‍ വന്‍ കരയില്‍ യു.എസ് കഴിഞ്ഞാല്‍ അയര്‍ലന്‍ഡ് ഏറ്റവും ആത്മബന്ധം പുലര്‍ത്തുന്ന രാജ്യമാണ് കാനഡ. യൂറോപ്പും കാനഡയും തമ്മിലുള്ള CETA എഗ്രിമെന്റിനായിരിക്കും ചര്‍ച്ചയില്‍ ഇരുവരും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അയര്‍ലണ്ടിലെ കനേഡിയന്‍ ബിസിനസ്സ് ഗ്രൂപ്പ് ക്രൂഡിയോക്കും കുടുംബത്തിനും വിരുന്നൊരുക്കും. തുടര്‍ന്ന് ബിസിനസ്സ് മീറ്റിലും കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുക്കും.

കാനഡ-അയര്‍ലന്‍ഡ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്‌റ്‌മെന്റിന് തയ്യാറാകുന്ന കമ്പനികളുടെ ഡയറക്ടര്‍മാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വരേദ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജസ്റ്റിന്‍ ട്രൂഡിയോ അയര്‍ലന്‍ഡ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വരേദ്കറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയില്‍ ലിംഗ സമത്വത്തിന് ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രിമാര്‍ എന്ന വിശേഷണത്തിനും ഇരുവരും അര്‍ഹരായിട്ടുണ്ട്. മോണ്ട്രിയലില്‍ വെച്ച് മുന്‍ ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നിയുമായുണ്ടായ കൂടിക്കാഴ്ചയില്‍ ജസ്റ്റിന്‍ ട്രൂഡോയെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: