വെയ്സ്റ്റ് ബിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനെതിരെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍

ഡബ്ലിന്‍: വെയ്സ്റ്റ് ബിന്‍ ചാര്‍ജ്ജ് വര്‍ദ്ദിപ്പിക്കുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തി ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍. ബിന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതോടൊപ്പം വെയ്സ്റ്റ് കമ്പനികളുടെ ഇഷ്ടാനുസരണം ചാര്‍ജ്ജ് കുറയ്ക്കാനും, കൂട്ടാനുമുള്ള അവകാശം കൂടി സര്‍ക്കാരിന് നഷ്ടമാകുന്നതോടെ ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാകുന്നതാണ് പുതുക്കിയ നിയമമെന്ന് ചൂണ്ടിക്കാണിച്ച് കൗണ്‍സില്‍ മന്ത്രി ഡെന്നിസ് നോട്ടന് പരാതി നല്‍കാനിരിക്കുകയാണ്.

സാധാരണ ജനങ്ങളെ ഏറെ ബാധിക്കുന്ന നിയമമായതിനാല്‍ ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ നടപടി വൈകിക്കരുതെന്നു കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉടന്‍ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്തത്. 6 ലക്ഷം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന ബിന്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് ശരാശരി വരുമാനക്കരെ സാരമായി ബാധിക്കുന്ന നിയമം കൂടിയാണ്. മാസത്തില്‍ സ്ഥിരമായ തുക ബിന്‍ ചാര്‍ജ്ജ് നല്കിക്കൊണ്ടിരുന്നവര്‍ക്ക് പുതിയ ചാര്‍ജ്ജ് വര്‍ധനവ് ആഘാതമേല്‍പ്പിക്കും. എത്രമാത്രം ചാര്‍ജ്ജ് വര്‍ദ്ധനവ് ഉണ്ടാകുമെന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം തന്നെ പ്രാബല്യത്തില്‍ വരുത്താനിരുന്ന നിയമം പ്രതിപക്ഷ-ഭരണപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് വരുന്ന സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: