യൂറോപ്യന്‍ യൂണിയനില്‍ നിന്നും അയര്‍ലന്‍ഡ് പിന്മാറിയെക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു

അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍. യു.കെ ആസ്ഥാനമായ തിങ്ക്-ടാങ്ക് ഓര്‍ഗനൈസേഷന്റെ പോളിസി എക്‌സ്‌ചേഞ്ച് എന്ന രാഷ്ട്രീയ മാഗസിനില്‍ മുന്‍ ഐറിഷ് അംബാസിഡര്‍ റെ ബാസറ്റ് ആണ് ഐര്‍ എക്‌സിറ്റ് സാധ്യത ഉയര്‍ത്തിക്കാണിക്കുന്നത്. യു.കെയുമായി എല്ലാ അര്‍ത്ഥത്തിലും ബന്ധപെട്ടു കിടക്കുന്ന അയര്‍ലന്‍ഡിന് ബ്രക്സിറ്റ് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബാസറ്റ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ അയര്‍ലന്‍ഡിന് പ്രതികൂലമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തൊട്ടടുത്ത യൂറോപ്യന്‍ രാജ്യമായ യു.കെ ഐറിഷ് സമ്പദ്ഘടനയെ വളര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തിലാണ് ബ്രിട്ടന്‍ യൂണിയനില്‍ നിന്നും അകന്നു നില്‍ക്കുന്ന തീരുമാനമെടുത്തത്. ബ്രക്സിറ്റുമായി ബന്ധപ്പെട്ട് അതിര്‍ത്തി പ്രശ്‌നങ്ങളും ദൂരീകരിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം ഇ.യു വിന്റെ മറൈന്‍ കൂട്ടായ്മയില്‍ നിന്നും യു.കെ വിട്ടുനിന്നിരുന്നു. പൂര്‍ണമായും സ്വതന്ത്ര രാജ്യമായി മാറുന്നതോടെ ഇ.യു നിയമങ്ങള്‍ അയര്‍ലണ്ടിനും ബാധകമാകും. യൂണിയനില്‍ നിന്നും പിന്തിരിയാനുള്ള അഭിപ്രായത്തോട് അയര്‍ലന്‍ഡ് തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും അണിയറയില്‍ അതിനുള്ള തീരുമാനങ്ങള്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

വടക്കന്‍ അയര്‍ലണ്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളും കടുത്ത അതിര്‍ത്തി പ്രതിസന്ധിയും അയര്‍ലണ്ടിന്റെ ഐര്‍ എക്‌സിറ്റ് താല്പര്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ഘടകങ്ങളാണ്. അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ യു.കെ യുമായി നടത്തിവന്നിരുന്ന സഹവര്‍ത്തിത്വവും അയര്‍ലണ്ടിനെ സംബന്ധിച്ച് ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും ഇ.യു വിടുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമ്പോള്‍ അത് സംഭവിക്കാന്‍ സാധ്യതയേറും.

യൂണിയനില്‍ നില്‍ക്കുന്നതിനേക്കാള്‍ ഐറിഷ് സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം നല്‍കാന്‍ യു.കെ ക്ക് കഴിയുമെന്നതിനാല്‍ ഐര്‍ എക്‌സിറ്റ് തള്ളിക്കളയാനാവില്ല. വടക്കന്‍ അയര്‍ലന്‍ഡ്-യു.കെ-അയര്‍ലന്‍ഡ് എന്ന ത്രികോണ സമ്പദ്ഘടനക്ക് ഇ.യു വിനേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്ന് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് നയതന്ത്രജ്ഞനായ റെ ബാസ്റ്ററിന്റെ വിശകലനം പുറത്തു വന്നിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: