രണ്ടാഴ്ചക്കകം ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍

ഡബ്ലിന്‍: വരുന്ന രണ്ടാഴ്ചക്കകം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചേക്കാമെന്ന് അഭ്യൂഹങ്ങള്‍. തന്റെ യുറോപ്യന്‍ സന്ദര്‍ശനത്തില്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗോള്‍ഫ് സെന്റര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അയര്‍ലണ്ടിലെത്തുമെന്ന് ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് യു.കെയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൗണിങ്ങ് സ്ട്രീറ്റില്‍ നിന്നും വാര്‍ത്തകളുണ്ട്.

ഈ ആഴ്ച ട്രംപ് ജി 7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹാംബര്‍ഗിലെത്തിച്ചേരുമെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം പാരീസിലും സന്ദര്‍ശനത്തിനെത്തും. മുന്‍പ് പ്രസിഡന്റ് പ്രചാരണവുമായി ബന്ധപ്പെട്ട് ട്രംപ് ടൂണ്‍ബര്‍ഗില്‍ എത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സമയക്കുറവിനാല്‍ യാത്ര താത്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു. യൂറോപ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അയര്‍ലണ്ടിലുള്ള തന്റെ ഗോള്‍ഫ് സെന്ററില്‍ മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ട്രംപ് ഒരുങ്ങുന്നതായി യു.കെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: