കോര്‍ക്കിനു വേണ്ടി സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കൗണ്ടി മേയര്‍

കോര്‍ക്ക്: കോര്‍ക്കില്‍ അടിസ്ഥാന വികസന സൗകര്യമുള്‍പ്പെടെ സമഗ്രമായ കര്‍മ്മ പദ്ധതി ആവശ്യമാണെന്ന് കൗണ്ടി മേയര്‍. വികസന വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഷെയിന്‍ റോസിനെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തി വിവരങ്ങള്‍ ധരിപ്പിച്ചതായും മേയര്‍ അവകാശപ്പെട്ടു. കോര്‍ക്ക് കൗണ്ടി മോട്ടോര്‍ ടാക്‌സ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 95 മില്യണ്‍ യൂറോ സംഭാവന ചെയ്തിരുന്നു. നവീകരണ പദ്ധതികള്‍ക്കായി 44 മില്യണ്‍ മാത്രമാണ് കൗണ്ടിക്ക് അനുവദിച്ചു കിട്ടിയതെന്നും മേയര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചിരിക്കുകയാണ്.

റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് ഉപയോഗ്യ ശൂന്യമായി തുടരുന്നതിനാല്‍ കോര്‍ക്കിലൂടെയുള്ള വാഹന യാത്ര അത്ര സുഖകരമല്ല. തുടര്‍ച്ചയായുണ്ടാകുന്ന മഴയും റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോര്‍ക്ക് കൗണ്ടിയുടെ റോഡ് നവീകരണത്തിന് ഗതാഗത മന്ത്രിയുടെ അടിയന്തിര ശ്രദ്ധ പഠിപ്പിക്കേണ്ടത് മുന്‍നിര്‍ത്തി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മേയര്‍ അവകാശപ്പെട്ടു.

അതേസമയം കോര്‍ക്ക് നഗരത്തില്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്ന് പ്രകൃതിക്ക് കോട്ടം തട്ടാതെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കുമെന്ന് മന്ത്രി മുന്‍പ് പ്രസ്താവിച്ചിരുന്നു . റോഡ് ഗതാഗതം വികസിപ്പിക്കല്‍, റയില്‍ ഗതാഗതത്തിന് ലൈറ്റ് റെയില്‍ സംവിധാനം എന്നിവ നടപ്പാക്കുന്നതോടെ ഡബ്ലിന്റെ അതേ പദവി കോര്‍ക്കിനും ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 8000 മുതല്‍ 12000 ആളുകള്‍ക്ക് സഞ്ചാരയോഗ്യമാക്കി കോര്‍ക്കിനെ മാറ്റുമെന്നും മന്ത്രി ഉറപ്പു നല്‍കുന്നു.

നഗരത്തിന്റെ മുഖഛായ മാറുന്നതോടെ ഇവിടേയ്ക്ക് വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനും, ഇത് നഗരത്തിന്റെ ആളോഹരി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ കാരണമായേക്കുമെന്നുമുള്ള വിശ്യാസത്തിലാണ് നഗരാസൂത്രണ വിഭാഗം. തൊഴില്‍ ലഭ്യത നിലനിലര്‍ത്തുന്നത് വഴി സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പകരാനും കോര്‍ക്ക് നഗര വികസനം ലക്ഷ്യം വെയ്ക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: