നഴ്‌സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്; അനുകൂല തീരുമാനമില്ലെങ്കില്‍ സമരവുമായി മുന്നോട്ട്

ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരിന് കൈമാറി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തിങ്കള്‍ മുതല്‍ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. അതിനായി ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ എട്ടാം തീയതി നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. എന്നാല്‍ പത്തിന് നടത്തുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
അടിസ്ഥാന ശമ്പളമായി 21000 രൂപ ലഭിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വര്‍ധന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. ലേബര്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ മന്ത്രിതല ചര്‍ച്ചകള്‍ ഒരുങ്ങുകയായിരുന്നു.

അതിനിടെ, കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യആശുപത്രികളിലെ സമരമാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടിസ് നല്‍കി കഴിഞ്ഞു അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

നാലുതവണ ചര്‍ച്ച നടന്നെങ്കിലും നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. മിനിമം വേതനം പ്രഖ്യാപിക്കാന്‍ സര്‍ക്കര്‍ തയാറാകാത്തതാണ് പ്രധാന തടസ്സം. ബലരാമന്‍ കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി ജൂലൈ 11 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മൂന്നില്‍ രണ്ടു ഭാഗം നഴ്സുമാര്‍ പണിമുടക്കി മാര്‍ച്ചില്‍ പങ്കെടുക്കും. പനിബാധിത കേരളത്തില്‍ ആരോഗ്യ മേഖല സ്തംഭിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: