രാജ്യത്തെ പ്രമുഖ വാഹന ഇന്‍ഷുറന്‍സ് കമ്പനികളില്‍ നടന്ന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സി.സി.പി.സി), യൂറോപ്യന്‍ കോമ്പറ്റിഷന്‍ ഡയറക്റ്ററേറ്റ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായി സൂചന. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒത്ത് ചേര്‍ന്ന് ഇന്‍ഷുറന്‍സ് പ്രീമിയ തുക വര്‍ധിപ്പിച്ച് മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.

ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ഒറ്റകെട്ടായി നില്‍ക്കുകയൂം അനാവശ്യമായി തുക വര്‍ദ്ധിപ്പിക്കുകയും ചെയ്തു വരുന്നത് 6 മാസത്തോളം സി.സി.പി.സി നിരീക്ഷിച്ചു വരികയായിരുന്നു. ഇന്‍ഷുറന്‍സ് തുക പേടിച്ച് വാഹനമെടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും, ഇടനിലക്കാരും കമ്പനികളും തമ്മിലുള്ള ഒത്തുകളി വില ഉയരുന്നതിനു സാഹചര്യമൊരുക്കി എന്നാണ് കണക്കുകൂട്ടല്‍. പ്രീമിയം തുക ഈ വര്‍ഷം 25 ശതമാനം വരെ പല കമ്പനികളും ഉയര്‍ത്തിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയും മാനദണ്ഡങ്ങള്‍ ഇല്ലാതെയും വില ഉയര്‍ത്തിയതില്‍ ഉപഭോക്താക്കള്‍ ശബ്ദം ഉയര്‍ത്തിയിരുന്നു.

കോമ്പറ്റിഷന്‍ കമ്മീഷനില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പേരില്‍ രണ്ടായിരത്തിലധികം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേക്ഷണം നടന്നുവരവെയാണ് അപ്രതീക്ഷിത പരിശോധന ഉണ്ടായത് . ഇടപാടുമായി ബന്ധപെട്ടിട്ട നിരവധി രേഖകളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ക്ക് ഫയലുകള്‍ ഇതിനകം കമ്മീഷന്‍ ഓഫീസിലെത്തിച്ചു കഴിഞ്ഞു. കമ്പനികളില്‍ വിവരം ശേഖരിച്ചുവെച്ച കംപ്യുട്ടറുകളും പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: