ദിലീപിന്റെ അറസ്റ്റ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍.പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ദിലീപിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢോലോചയനയുടെ തുടക്കം 2013ല്‍. ദിലീപിന്റെ പങ്ക് വ്യക്തമായത് പല്‍സര്‍ സുനിയുടെ മൊബൈല്‍ രേഖകളില്‍ നിന്നുമാണ്. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ദിലീപിനെ രാവിലെതന്ന പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ അല്പം മുമ്പാണ് അറസ്റ്റ് ചെയ്തിരുന്നത്. അതീവ രഹസ്യമായാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ദിലീപിനെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ അതീവനാടകീയമായി രംഗം അറസ്റ്റിലേക്ക് നീങ്ങി.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയേയും പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നെങ്കിലും നൂലിഴ വ്യത്യാസത്തില്‍ ദിലീപ് അറസ്റ്റില്‍നിന്ന് ഒഴിവായിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ചെയ്തത് ദിലീപിന് ആശ്വസിക്കാന്‍ സമയം കൊടുക്കുക എന്നതായിരുന്നു. ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ദിലീപ് ശ്രമിക്കുകയും എന്നാല്‍ പിന്നീട് അറസ്റ്റ് ഉണ്ടാവില്ല എന്ന ധാരണയാല്‍ ദിലീപ് മുന്‍കൂര്‍ ജാമ്യശ്രമം ഉപേക്ഷിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന രീതിയില്‍ അതി വിദഗ്ധമായി പൊലീസ് നീങ്ങി.

പൊതുജനങ്ങളും മാധ്യമങ്ങളും ഏറ്റവും കൂടുതല്‍ കേസിലേക്ക് ശ്രദ്ധിച്ച സമയത്ത് പൊലീസ് ദിലീപിനെ സ്വതന്ത്രനായി വിഹരിക്കാന്‍ അനുവദിക്കുകയും ബഹളങ്ങള്‍ ഒതുങ്ങിയപ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ വിശദമായ പ്രതികരണം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
എ എം

Share this news

Leave a Reply

%d bloggers like this: