ബസ് ലൈന്‍ വേണമെന്ന് ആവശ്യപ്പെട്ട് ബസ് ഐറാന്‍

M50 ഉള്‍പ്പെടെയുള്ള റോഡുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ക്കായി സംവരണം ചെയ്ത ബസ് ലൈന്‍ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബസ് ഐറാന്‍. അടുത്ത ദിവസം നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 2018-22 പദ്ധതികള്‍ക്ക് സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളിലാണ് പൊതു ഗതാഗത സംവിധാനത്തിന് മുന്‍ഗണന നല്‍കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് ഐറാന്‍ ആവശ്യപ്പെട്ടത്.

ബസ്സുകള്‍ക്കും തിരക്കുള്ള വാഹനങ്ങള്‍ക്കും മോട്ടോര്‍വേകളില്‍ നിന്ന് ഡബ്ലിന്‍ സിറ്റിയിലേക്കും, പ്രവിശ്യാ നഗരങ്ങളിലേക്കും പ്രവേശിക്കുന്നതിനാണ് പ്രത്യേക ലൈനുകള്‍ ആവശ്യപ്പെടുന്നത്. മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി തലസ്ഥാനത്തിന് പുറമെ മറ്റ് നഗരങ്ങളിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടപടിയെടുക്കണമെന്ന് ബസ് ഐറാന്‍ നിര്‍ദ്ദേശിച്ചു. നേരത്തെയുള്ള 2015-2017 കര്‍മ്മ പദ്ധതികള്‍ ഡബ്ലിന്‍ സിറ്റിയെ കേന്ദ്രീകരിച്ചായിരുന്നു. ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്ന് മറ്റ് മെട്രോപൊളിറ്റന്‍ സിറ്റികളിലേക്കും സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊമേഴ്ഷ്യല്‍ ഇന്റ്റര്‍സിറ്റി എക്‌സ്പ്രസ് വേ ബ്രാന്‍ഡും , സര്‍വീസ് നെറ്റ് വര്‍ക്കുകളും മത്സരാധിഷ്ഠിതമായി പുതുക്കാനും ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകള്‍ കൊണ്ടുവരാനും ബസ്ലീ ഐറാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതോടൊപ്പം ലീപ്പ് കാര്‍ഡ് ടിക്കറ്റ് സംവിധാനം ഡബ്ലിന്‍ സിറ്റിക്ക് പുറമെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ബസ് ഐറാന്‍ പദ്ധതിയുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: