തെറ്റു ചെയ്യാത്തവരെ കല്ലെറിയുന്നു? ലൈംഗികാരോപണം നേരിട്ട പുരോഹിതന്റെ ഞെട്ടിക്കുന്ന കഥ

വ്യാജ ലൈംഗികാരോപണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന ഐറിഷ് പുരോഹിതനായ ടിം ഹസല്‍വുഡ്‌ന്റെ ജീവിതം ഏവരെയും ഞെട്ടിക്കുന്നതാണ്. 2003 ലാണ് താന്‍ ബാലപീഡനം നടത്തിയെന്ന അജ്ഞാത പരാതി അദ്ദേഹത്തിനെതിരെ ഉയരുന്നത്. പരാതിക്കാരന്‍ വെളിച്ചത്തേക്ക് വരാതെ ഗാര്‍ഡയ്ക്കും എച്ച്എസ്ഇ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളികളും കത്തുകളും ഇത് പിന്നാലെ അദ്ദേഹത്തിന് ലഭിച്ചു.

എന്നാല്‍, വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഇദ്ദേഹം ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ താന്‍ നല്‍കിയ പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാരന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. പുരോഹിതനോട് ക്ഷമാപണം നടത്തിയ അയാള്‍ പുരോഹിതന്‍ നാമനിര്‍ദ്ദേശം ചെയ്ത ഒരു ചാരിറ്റിക്ക് സംഭാവന നല്‍കി കേസ് ഒത്തുതീര്‍ന്നു. കഴിഞ്ഞ ജൂണില്‍ ഹൈക്കോടതിയിലെ കേസിന്റെ സമാപനത്തില്‍, അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഈ കേസിലെ പരാതിക്കാരന്റെ ഉദ്ദേശ്യങ്ങള്‍ക്കു പിന്നില്‍ എനിക്ക് യാതൊരു ധാരണയുമില്ലെങ്കിലും, എന്റെ ആശങ്കകള്‍ മുഖ്യമായും എന്റെ സഭയെ ചുറ്റിപ്പറ്റിയാണ്.

പുരോഹിതന്‍ ലൈംഗിക പീഡനം നടത്തിയെന്ന വ്യാജാരോപണം വേണ്ട രീതിയില്‍ പരിഗണന കൊടുക്കാതെ അന്വേഷണത്തിന് വിധേയനായ വൈദികനെതിരെ കല്ലെറിയാന്‍ തുനിഞ്ഞവര്‍ പുനര്‍ചിന്തനം ചെയേണ്ടതാണെന്ന് ഈ കേസിലെ ഫലം തെളിയിക്കുന്നു. 34 വര്‍ഷക്കാലം കത്തോലിക്കാ പുരോഹിതനായിരുന്ന ഫാ. ടിം ഹെയ്ല്‍വുഡ്, തനിക്ക് നേരെയുണ്ടായ വ്യാജ ആരോപണത്തില്‍ പതറാതെ പിടിച്ച് നിന്നു. ലൈംഗിക പീഡനം നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള ആറുവര്‍ഷം നീണ്ട പോരാട്ടത്തില്‍ അദ്ദേഹം വിജയം കൈവരിക്കുകയായിന്നു

സഭ തന്റെ കേസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ആഴത്തില്‍ ആശങ്കയുണ്ട്. അജ്ഞാതമായ ആരോപണങ്ങള്‍ക്ക് ഐറിഷ് പുരോഹിതന്മാരെ പ്രതിചേര്‍ക്കുന്നതും. കുറ്റാരോപിതരായ പുരോഹിതന്മാരെ സമൂഹം കൈകാര്യം ചെയ്യുന്ന രീതിയും അതിക്രൂരമാണെന്നും ഫാ.ടിം ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നില്ലെങ്കില്‍ പുരോഹിതന്മാര്‍ കുറ്റക്കാരനാണെന്ന് കരുതുന്ന ഒരു കാലാവസ്ഥ സഭയിലും സമൂഹത്തിലും ഉടലെടുത്തിട്ടുണ്ട്.

കോര്‍ക്കിലെ കില്ലീഗ് സഭാ പുരോഹിതനായ 57-കാരനായ ഫാ. ടിം ഹെയ്ല്‍വുഡ് നിലവില്‍ കത്തോലിക് പുരോഹിത സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്നു. യോഗ്യതയുള്ള മനഃശാസ്ത്രജ്ഞനും കൂടിയാണ് ഇദ്ദേഹം. ഈ ആത്മധൈര്യമാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന അപവാദങ്ങളില്‍ നിന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഭയിലെ പുരോഹിതന്മാരെ ഉപദേശിച്ചും മാനസീക പിന്‍ബലം കൊടുക്കാനും ഫാ. ടിം ഹെസില്‍വുഡിന് ശക്തിയേകുന്നത്.

‘നിങ്ങളേക്കുറിച്ച് ആരെങ്കിലും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് ഭയപ്പെടുത്തുന്ന കാര്യമാണ്. ‘ഏഴ് വര്‍ഷത്തെ നരകയാതനയാണ് ഞാന്‍ അനുഭവിച്ചത്. ഒരു വര്‍ഷത്തോളം എനിക്ക് ഉറക്കഗുളികകളെ ആശ്രയിക്കേണ്ടതായി വന്നു. ജോലി ചെയ്യാന്‍ എനിക്ക് വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ചില നയങ്ങള്‍ പുരോഹിതന്മാര്‍ക്ക് സൗഹാര്‍ദ്ദപരമല്ല, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പുരോഹിത വിഭാഗങ്ങളും പലപ്പോഴും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വശംവദരാകുന്നുണ്ടെന്നത് വാസ്തവപരമാണ്.- അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യകാലങ്ങളില്‍ ബഹുമാനത്തോടെ മാത്രം ആളുകള്‍ ഇടപെട്ടുപോന്ന വൈദികര്‍ക്ക് നേരെ ആക്രമണങ്ങളും ആരോപണങ്ങളും വര്‍ദ്ധിച്ചുവരികയാണ്. വ്യക്തി വൈരാഗ്യമോ, മറ്റെന്തെകിലും കാര്യങ്ങളിലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വൈദികരെ കള്ളക്കേസില്‍ കുടുക്കി ജയില്‍വാസം അനുഭവിക്കുന്നവരും രാജ്യത്ത് കുറവല്ല. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ആരോപണം ഏല്‍ക്കണ്ടി വരുമ്പോള്‍ ഇവരും മാനസികമായി തളരുക മാത്രമല്ല പലരെയും ആത്മഹത്യയിലേക്കും നയിക്കുന്നു.

അയര്‍ലണ്ടില്‍ പുരോഹിതരുടെ എണ്ണത്തില്‍ കാര്യമായ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വശത്ത് ജീവത്യാഗം ചെയ്യുന്നവരും കൂടിവരികയാണ്. നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന വൈദികരാണ് കൂടുതലും കരിതേയ്ക്കപ്പെടുന്നതെന്ന അഭിപ്രായമാണ് ഫാദര്‍ ടിം ഹസല്‍വുഡ് മുന്നോട്ട് വെയ്ക്കുന്നത്. മറ്റുള്ളവരാല്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വൈദിക സമൂഹം അതെ നാണയത്തില്‍ വെറുക്കപെടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നതാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നതെന്നും ഫാദര്‍ ടിം അഭിപ്രായപ്പെടുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: