നഗ്‌നനായ യാത്രക്കാരന്‍ വില്ലനായി: വിമാനം അരമണിക്കൂര്‍ വൈകി

സാധാരണ വിമാനം വൈകുന്നത് എയര്‍പോര്‍ട്ടിലെയോ വിമാനത്തിന്റെ പ്രശ്നങ്ങളോ കാരണമായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു വിമാനം വൈകിയത് യാത്രക്കാരന്‍ നഗ്‌നനായതിനെ തുടര്‍ന്നാണ്. യാത്രക്കാരന്‍ നഗ്‌നനായി എത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍ വിമാനം 30 മിനിട്ടാണ് വൈകിയത്. നേവദ വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്.

ബോര്‍ഡിംഗില്‍ യാത്രക്കാരന്‍ നഗ്നനായി എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അരമണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്പിരിറ്റ് എയര്‍ലൈന്‍സാണ് യാത്രക്കാരന്റെ വിക്രിയമൂലം അരമണിക്കൂര്‍ വൈകിയത്. വൈദ്യസഹായം ലഭിക്കുന്നതിനാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് നഗ്നനായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പോലീസും മെഡിക്കല്‍ വിദഗ്ദരും ഇദ്ദേഹത്തെ നിരീക്ഷിച്ചുവെന്നും ചികിത്സ നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 30 മിനിട്ട് വൈകിയാണ് വിമാനം അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്.

 
എ എം

Share this news

Leave a Reply

%d bloggers like this: