‘ക്ഷമയ്ക്കും ഒരു പരിധിയുണ്ട്’; പാകിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പാകിസ്താന് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്. ഭീകരരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ക്ഷമ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്നും ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചു.

പാകിസ്താനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച ട്രംപ് പാകിസ്താന്റെ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും പാകിസ്താനുമായി ഇനി സൈനിക സഹകരണം സാധ്യമല്ലെന്നും വ്യക്തമാക്കി. പ്രസിഡന്റ് പദവിയിലെത്തിയ ശേഷമുള്ള തന്റെ ആദ്യ ടെലിവിഷന്‍ പ്രഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി കൂടുതല്‍ വ്യാപാര പങ്കാളിത്തം അനിവാര്യമാണെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല. അതേസമയം സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പിലാക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: