ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കുന്നു; സേവനങ്ങളെ ബാധിക്കും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജീവനക്കാരും ഓഫീസര്‍മാരും സമരത്തില്‍ പങ്കുചേരുന്നതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കും.

സ്വകാര്യവല്‍കത്കരണ-ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളരുത്, ബോങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, ജിഎസ് ടിയുടെ പേരിലെ സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മനപ്പൂര്‍വം കുടുശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ബാങ്ക് യൂണിയനുകള്‍ ആവശ്യം ഉന്നയിക്കുന്നു.

ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. പത്തുലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കുന്നതെന്ന് യുഎഫ്ബിയു അറിയിച്ചു. അതേസമയം സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എന്നിവ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ചെക്ക് ക്ലിയറന്‍സില്‍ കാലതാമസമുണ്ടാകും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: