ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാന്റെ സമുദ്ര മേഖലവരെ എത്തിയതായി ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി. ഹാസ്വോങ്ങ്-12 ശ്രേണിയില്‍ പെട്ട മിസൈല്‍ അമേരിക്കന്‍ സൈനികതാവളമായ ഗുവാമിലേക്ക് എത്താന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിക്കുന്ന ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ വിക്ഷേപണത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുടേത് മുമ്പെങ്ങുമില്ലാത്ത ഭീഷണപ്പെടുത്തലെന്ന് ജപ്പാന്‍പ്രധാനമന്ത്രി ഷിങ് സോ അബേ പ്രതികരിച്ചു. അമേരിക്കയുമായി സഖ്യത്തിലുളള ജപ്പാനെ ഭീഷണിപ്പെടുത്തിയതിലൂടെ അമേരിക്കക്ക് മുന്നില്‍ കരുത്തുകാട്ടുകയാണ് ഉത്തര കൊറിയ ലക്ഷ്യം.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നിരോധനം മറികടന്നാണ് ഉത്തരകൊറിയ പ്രകോപനം തുടരുന്നത്. ദക്ഷിണകൊറിയയും, യുഎസും ചേര്‍ന്നുള്ള സൈനികാഭ്യാസം ദക്ഷിണെകാറിയയില്‍ നടക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രകോപനം. രണ്ടു മിസൈലുകളുകള്‍ 155 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ ഒരു മിസൈല്‍ ഉത്തരകൊറിയ തൊടുത്ത ഉടന്‍ തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎസിനോ, യുഎസ് അധീനതയിലുള്ള ഗ്വാം ദ്വീപിനോ ഭീക്ഷണിയല്ലെന്നും യുഎസ് പറഞ്ഞിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: