വാട്ടര്‍ഫോര്‍ഡ് മലയാളി അസോയേഷന്‍ പ്രൗഡഗംഭീരമായി ഓണം ആഘോഷിച്ചു

വാട്ടര്‍ഫോര്‍ഡ്; വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന് റ 2017 ലെ ഓണാഘോഷം ബാലിഗണര്‍ ജി എ എ ക്ലബ്ബ് ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിച്ചു, അത്തപൂക്ക ള വും, മാവേലിയും, തിരുവാതിരയും, മോഹിനിയാട്ടവും എല്ലാം പുത്തന്‍ തലമുറക്ക് ഒരു നവ്യാനുഭവം ആയപ്പോള്‍ മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഓണം കൂടാനായി നാട്ടില്‍ നിന്നും എത്തിയ അപ്പനമ്മമാരെ ഓര്‍മ്മകള്‍ പുറകിലേക്ക് കൊണ്ടുപോയി, രാവിലെ 12 മണിക്ക് തുടങ്ങിയ ചടങ്ങുകള്‍ വൈകി 6 മണിയോടെ വടംവലിയോടെ സമാപിച്ചു.വിഭവ സമ്രദ്ധമായ സദ്യയും ഉണ്ടായിരുന്നു, വിവിധ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനഭാ ന വും ഉണ്ടായിരുന്നു, ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും അസോസിയേഷന്റെ നന്ദി അറിയിച്ചു,  

Share this news

Leave a Reply

%d bloggers like this: