ജൂനിയര്‍ സര്‍ട്ട്; ഡെല്‍വിറ്റ് ജോര്‍ജ്ജ് ഉന്നത വിജയം കരസ്ഥമാക്കി

കാസില്‍ബ്ലേനി ഔര്‍ ലേഡീസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പാലാ വിളക്കുമാടം കൊല്ലംപറമ്പില്‍ ജോര്‍ജ്ജ് കുര്യന്റെയും കാഞ്ഞിരപ്പള്ളി കാപ്പാട് പുന്നത്താനത്ത് കുന്നേല്‍ സിമി ജോര്‍ജ്ജിന്റെയും മകളായ ഡെല്‍വിറ്റ് ജോര്‍ജ്ജ് ജൂനിയര്‍ സെര്‍ട്ടില്‍ ഉന്നത വിജയം കരസ്ഥമാക്കി. 9 എഗ്രേഡും (ഇംഗ്ലീഷിന് ഹയര്‍ മെറിറ്റ്) 1 ബി ഗ്രേഡും നേടിയാണ് ഡെല്‍വിറ്റ് ജോര്‍ജ്ജ് കാസില്‍ബ്ലേനി മലയാളികള്‍ക്ക് അഭിമാനമായത്.

മുദ്രാ ഡാന്‍സ് സ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനി, കാസില്‍ബ്ലേനി ജോണ്‍ പോള്‍ സെക്കന്‍ഡ് യുവജന അംഗം, ഡണ്‍ഡാല്‍ക്ക് സെ.അല്‍ഫോന്‍സാ കമ്മ്യൂണിറ്റി അംഗവുമായ ഡെല്‍വിറ്റ് ജോര്‍ജ്ജ് കാസില്‍ബ്ലേനിയിലെ മള്‍ട്ടികള്‍ച്ചറല്‍ ആക്റ്റിവിറ്റി സജീവാംഗവുമാണ്. ലിവിംഗ് സര്‍ട്ടിന് സയന്‍സ് പഠിച്ച് ഭാവിയില്‍ സയന്‍സ് വിഭാഗത്തില്‍ റിസേര്‍ച്ച് ചെയ്യുവാനും ആഗ്രഹിക്കുന്ന ഡെല്‍വിറ്റ് ജോര്‍ജ്ജ് പോയ വര്‍ഷം സ്‌കൂളില്‍ ജര്‍മ്മന്‍ ഭാഷാ അവാര്‍ഡും ജൂനിയര്‍ പോയറ്ററി കരസ്ഥമാക്കിയിരുന്നു.

ഈ വര്‍ഷത്തെ ലിവിംഗ് സര്‍ട്ടില്‍ 601 പോയിന്റ് നേടി അയര്‍ലണ്ട് മലയാളികള്‍ക്ക് അഭിമാനമായ ഡെസ്‌ലിറ്റ് ജോര്‍ജ്ജിന്റെ സഹോദരിയായ ഡെല്‍വിറ്റ് ജോര്‍ജ്ജ് തനിക്ക് ലഭിച്ച ഉന്നത വിജയത്തില്‍ ഈശ്വരനോടും, എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കളോടും, അധ്യാപകരോടും നന്ദി പറയുന്നു.

 

Share this news

Leave a Reply

%d bloggers like this: