അയര്‍ലണ്ടിലെ ചെറുകിട സ്ഥാപനങ്ങളും സൈബര്‍ ഭീഷണിയുടെ പിടിയില്‍

ഡബ്ലിന്‍: രാജ്യത്തെ വന്‍കിട കമ്പനികള്‍ക്കൊപ്പം തന്നെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നേരെയും സൈബര്‍ ഭീഷണി വ്യാപകമാവുന്നു. പത്ത് സ്ഥാപനങ്ങളെടുത്താല്‍ എട്ട് എണ്ണത്തിന് നേരെയും ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ഭീഷണി ഉണ്ടാവുന്നുണ്ട്. അയര്‍ലണ്ടിലെ ചെറുകിട കമ്പനികളില്‍ രാജ്യത്തെ പ്രധാന ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നായ ഐ എസ് എം ഇ നടത്തിയ പഠനത്തില്‍ ചെറുകിട സ്ഥാപനം സൈബര്‍ ആക്രമണത്തിന് ഇരയാവുന്നതായി കണ്ടെത്തുകയായിരുന്നു.

കംപ്യുട്ടര്‍ വൈറസുകള്‍, റാംസം വെയര്‍ ആക്രമണങ്ങളെ നേരിടേണ്ടി വരാറുണ്ടെന്ന് ഇത്തരം സ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നു. 2014 മുതല്‍ പതിവായി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്ന കമ്പനികള്‍ സൈബര്‍ സുരക്ഷ ശക്തമാക്കി ആക്രമണങ്ങളെ പ്രതിരോധിച്ചു വരികയാണ്. അയര്‍ലണ്ടില്‍ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡബ്ലിനിലാണ് (41%), തുടര്‍ന്ന് ലിന്‍സ്റ്റര്‍ (37%), ആള്‍സ്റ്റര്‍-കോനാട്ട് (25%) ഭീഷണികളെ നേരിട്ട് വരികയാണ്. ഐ.ടി, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ഐ എസ് എം ഇ മുന്നറിയിപ്പ് നല്‍കുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: