ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിച്ച ധ്യാനം സമാപിച്ചു.

എന്നിസ് : വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ,16 ,17 ( വെള്ളി,ശനി, ഞായര്‍ ) ദിവസങ്ങളില്‍ കൗണ്ടി ക്ലയറിലെ, എന്നിസിലുള്ള, സെന്റ് ഫ്‌ലനന്‍സ് കോളേജില്‍ വച്ച് നടത്തപ്പെട്ട, റസിഡന്‍ഷ്യല്‍ ധ്യാനം സമാപിച്ചു. കുട്ടികള്‍ക്കായ് പ്രത്യേകം ധ്യാനവും ഒരുക്കിയിരുന്നു. പ്രശസ്ത ധ്യാനഗുരു ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിച്ച ധ്യാനത്തില്‍ ഇരുന്നൂറില്‍ കുടുതല്‍ ആളുകള്‍ പങ്കെടുത്തു, നിരവധി അത്ഭുത രോഗസൗഖ്യങ്ങള്‍ സംഭവിച്ചത്തിനു ധ്യാനത്തില്‍ സംബന്ധിച്ചവര്‍ സാക്ഷികളായി.

സെപ്റ്റംബര്‍ പതിനഞ്ചാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹനും, പതിനാറാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രന്റ് ബിഷപ്പും, കാഷ്യല്‍ & ഇമിലി രൂപതകളുടെ ആര്‍ച്ചു ബിഷപ്പുമായ മോസ്റ്റ്.റവ.കിരണ്‍ ഒറയിലിയും, പതിനേഴിനുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ലിംറിക്ക് സിറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ.ഫാ.റോബിന്‍ തോമസും നേതൃത്വം നല്‍കി.

വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ശുശ്രൂഷകള്‍ ഞായറാഴ്ച്ച വൈകുന്നേരം സമാപിച്ചു. 2018 നവംബര്‍ ഒന്നുമുതലാണ് ബ്രദര്‍ സാബു ആറുതൊട്ടിലിന്റെ അയര്‍ലഡിലെ അടുത്ത ധ്യാനം (2018 ഹാലോവീന്‍ ഹോളിഡേയ്സിന്റെ സമയത്തു്). ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കും ധ്യാന വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും റവ.ഫാ.ജോര്‍ജജ് അഗസ്റ്റിന്‍ നന്ദി അറിയിച്ചു.

https://www.youtube.com/watch?v=JxW-WfL5KrA

പ്രദീബ്- 0873159728 PRO- VOPM.

 

Share this news

Leave a Reply

%d bloggers like this: