ഡബ്ലിന്‍ സിറ്റി സെന്ററില്‍ സംശയാസ്പദമായ രീതിയില്‍ തോക്കും വാളും കൈവശം വെച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

 

സിറ്റി സെന്ററില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തോക്കും വാളും കൈവശം വെച്ച ആളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കൊള്ളക്കാര്‍ക്ക് സമാനമായ വസ്ത്രങ്ങളും ചമയങ്ങളും ധരിച്ചിരുന്ന ഇയാള്‍ തോക്കും വാളും കൈവശം വെച്ചിരുന്നു. അയര്‍ലണ്ടില്‍ കള്‍ച്ചര്‍ നൈറ്റ് ആഘോഷത്തിന്റെ ഭാഗമായി നഗരം തിരക്കിലായിരുന്ന സമയത്താണ് ഡെയിനം സ്ട്രീറ്റിലേക്ക് ഇയാള്‍ കടന്നു വന്നത്.

ഒരു കടയില്‍ കേറുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഇയാള്‍ കൈവശം വെച്ചിരുന്ന തോക്കും വാളും പുറത്തെടുത്ത് ജീവകര്‍ക്ക് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ ഗാര്‍ഡ ഇയാളെ അറസ്‌റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ആഘോഷപരിപാടികളുടെ ഭാഗമായി രാത്രി വൈകി വിനോദപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: