ശുദ്ധവായുവും വില്‍പ്പനയ്ക്കെത്തി; ഒരു പായ്ക്കറ്റിന് വില 150 രൂപ

മനുഷ്യന് ശ്വസിക്കാനുള്ള ശുദ്ധവായുവും മാര്‍ക്കറ്റുകളില്‍ എത്തിക്കഴിഞ്ഞു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ചൈനയിലെ ഷിന്നിങ്, ചിന എന്നീ യുവതികളാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ശുദ്ധവായു വിപണിയില്‍ എത്തിച്ചത്. ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നും മറ്റു പര്‍വ്വതങ്ങളില്‍ നിന്നുമാണ് ഇവര്‍ വില്പനയ്ക്കാവശ്യമായ വായു ശേഖരിക്കുന്നത്. തികച്ചും ശുദ്ധമാണ് തങ്ങളുടെ ശുദ്ധവായു എന്നാണ് യുവസംരഭകര്‍ പറയുന്നത്. വില പായ്ക്കറ്റ് ഒന്നിന് 150 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 15 ചൈനീസ് യുവാന്‍.

വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഇവര്‍ വായു ശേഖരിക്കുന്നതിന്റെ വീഡിയോ നിര്‍മ്മിച്ച് ഇതും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ നൂറോറം ബാഗുകള്‍ വിറ്റുകഴിഞ്ഞെന്നാണ് യുവതികള്‍ പറയുന്നത്. ഓണ്‍ലൈനിലൂടെ ഓഡര്‍ നല്‍കിയാലും ആവശ്യക്കാരന് സാധനം ലഭിക്കും.

ചൈനയിലെ സമൂഹ മാധ്യമമായ വൈയിബോയിലൂടെയാണ് വില്‍പ്പനയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്. എന്നാല്‍ നിരവധി പേരാണ് ഇതിനെ എതിര്‍ത്ത് അഭിപ്രായം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് ബാഗുകളിലാണ് വായു വില്‍ക്കുന്നത് എന്നതിനാലാണ് ഇതിനെതിരെ എതിര്‍പ്പുകള്‍ വന്നത്. ഈ പ്ലാസ്റ്റിക് കൂടി പരിസര മലിനീകരണത്തിന് കാരണമാകുമെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു മുമ്പും ചൈനയില്‍ ശുദ്ധവായുവിന്റെ വില്‍പ്പന നടത്തിയിരുന്നു. വനസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ സിയാന്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ സംരഭത്തിലൂടെ സര്‍ക്കാറിന് 200,000 യുവാന്‍ ലാഭം നേടാന്‍ സാധിച്ചിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: