ഈ വര്‍ഷത്തെ മികച്ച ഐറിഷ് യൂണിവേഴ്‌സിറ്റി ഏതെന്ന് അറിയണ്ടേ?

ഗാല്‍വേ: 2017-2018 വര്‍ഷത്തെ ‘ഐറിഷ് യുണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍’ ആയി നാഷണല്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഐറിഷ് യുണിവേഴ്‌സിറ്റികള്‍ക്കിടയില്‍ മികച്ച യുണിവേഴ്‌സിറ്റിയെ തിരഞ്ഞെടുക്കാന്‍ സണ്‍ഡേ ടൈംസ് നടത്തിയ മത്സരത്തില്‍ എന്‍.യു.ഐ ഈ ബഹുമതി സ്വന്തമാക്കുകയായിരുന്നു. തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ മത്സരത്തില്‍ ഇത് മൂന്നാം തവണയാണ് ഗാല്‍വേ യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടുന്നത്.

എന്‍.യു.ഐ യില്‍ പഠിച്ചിറങ്ങുന്ന 88 ശതമാനം വിദ്യാര്‍ത്ഥികളും കോഴ്‌സ് പാസ്സായിട്ടുള്ളവരാണ്. യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ ടെക്നോളജി പഠനങ്ങള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്ന് വിധി നിര്‍ണ്ണയ കമ്മിറ്റി കണ്ടെത്തി. സയന്‍സ്-മാനവിക വിഷയങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഈ യൂണിവേഴ്‌സിറ്റിയില്‍ ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളും ലഭ്യമാണ്.

2020 ആകുന്നതോടെ യൂറോപ്പിലെ പ്രധാന പഠനകേന്ദ്രമായി ഗാല്‍വേ മാറുമെന്ന് സണ്‍ഡേ ടൈംസ് വിലയിരുത്തുന്നു. അയര്‍ലണ്ടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് പഠനങ്ങളിലും ഗാല്‍വേ യൂണിവേഴ്‌സിറ്റി മുന്‍പന്തിയിലാണ്. അടുത്തിടെ ആരംഭിച്ച പ്രഫഷണല്‍ ഡ്രാമ തിയേറ്റര്‍ കേന്ദ്രം യൂണിവേഴ്‌സിറ്റിയുടെ വൈവിധ്യം വിളിച്ചോതുന്നു. പഠിച്ചിറങ്ങുന്ന 97 ശതമാനം പേര്‍ക്കും ജോലി ലഭിക്കുന്നു എന്നതും ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: