വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി ട്രംപ്

 

യുഎസിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രസിഡന്റ് ട്രംപ്. തന്റെ ആണവ നയത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ട്രംപ് ആണവ ശേഖരം 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുപോലുള്ള വാര്‍ത്തകള്‍ രാജ്യത്തിന് ദോഷചെയ്യുമെന്നും അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇത്തരം വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണെങ്കില്‍ ആ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ മാസത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ആണവ ശേഖരത്തിന്റെയും സൈനിക ബലത്തിന്റെയും കാര്യം പറഞ്ഞതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ അങ്ങനെയൊരു കാര്യം അവതരിപ്പിച്ചിട്ടില്ലെന്നും നിലവിലുള്ള സൈനിക ബലവും ആണവ ആയുധങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ധാരാളമാണെന്ന നിലപാടാണ് തനിക്കുള്ളതെന്നും ട്രംപ് പറഞ്ഞു. തോന്നുന്നതെന്തും വാര്‍ത്തയാക്കുന്ന മാധ്യമങ്ങളുടെ രീതി അപലപനീയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: