ഇന്ത്യക്കാരായ തൊഴിലന്വേഷകര്‍ യു.കെ, യു.എസ് വിട്ട് അയര്‍ലണ്ടിലേക്ക് ചേക്കേറുന്നു.

മുംബൈ: അമേരിക്കയിലും യുകെയിലും ജോലി തേടുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിന്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യു.എസില്‍ ജോലി തേടുന്നവരില്‍ 38 ശതമാനത്തിന്റെയും ബ്രിട്ടനിലേത് 42 ശതമാനവുമായാണ് കുറഞ്ഞതെന്ന് ഇന്‍ഡീസ് എന്ന തൊഴില്‍ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ത്യാക്കാരെ പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. യുഎയിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി സര്‍വേ പറയുന്നു. യു.കെയിലും യു.എസിലും തൊഴില്‍ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ആവാം ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്കിനുള്ള കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, തൊഴില്‍ നികുതികളും ഇരുരാജ്യങ്ങളിലും കുത്തനെ വര്‍ധിക്കുന്നതും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ ചാഞ്ചാട്ടവും നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ ഇന്ത്യാക്കാരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, അയര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി തേടുന്ന ഇന്ത്യാക്കാരുടെ എണ്ണം യഥാക്രമം 10,20 ശതമാനം എന്നിങ്ങനെയായി ഉയര്‍ന്നിട്ടുണ്ട്.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: