ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സുകാരി പിടിയില്‍

 

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീ്ന്‍ വനിത അറസ്റ്റില്‍. കാരന്‍ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. മനിലയില്‍വെച്ച് രണ്ടു ദിവസം മുമ്പാണ് കരീന്‍ അറസ്റ്റിലായത്.

ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവായിരുന്നു മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കാരന്‍. ഫെയ്സ്ബുക്ക്, ടെലിഗ്രാം, വാട്‌സ്അപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ ഇന്ത്യ അടക്കമുള്ള രജ്യങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതോടെയാണ് കാരന്‍ അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധയാകുന്നത്.

ഇതോടെ പന്ത്രണ്ടോളം രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ ഹാമിഡണുവേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ഇവരുടെ വിവരങ്ങളും തെളിവുകളും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം എന്‍ഐഎ ഫിലിപ്പൈന്‍സിന് കത്തയച്ചിരുന്നു. ഇവരുടെ വിലാസവും ഫോണ്‍നമ്പരും അടക്കമുള്ള വ്യക്തിഗത വിവരങ്ങളും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
ഇവര്‍ അറസ്റ്റിലയതിനെ തുടര്‍ന്ന് എന്‍ഐഎ വീണ്ടും ഫീലിപ്പൈന്‍സിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയെക്കുറിച്ച് ചോദ്യം ചെയ്യുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയോ ഇവരെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ അറസ്റ്റിലായ രണ്ടുപേര്‍ അവരെ കരീന്‍ സ്വീധീനിച്ചിരുന്നതായി മെഴി നല്‍കിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: