ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളവരുടെ കുടുംബത്തിന് അയര്‍ലണ്ടില്‍ പ്രവേശിക്കാം: ഹൈക്കോടതി

ഡബ്ലിന്‍: ഐറിഷ് പൗരത്വമുള്ള ഭാര്യക്കോ, ഭര്‍ത്താവിനോ തങ്ങളുടെ പങ്കാളികള്‍ക്ക് ഒപ്പം അയര്‍ലണ്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി. ഐറിഷ് ഭരണഘടനയുടെ 41-ആം അനുച്ഛേദമനുസരിച്ച് ഈ നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി പങ്കാളികള്‍ വിവാഹിതരാണെങ്കില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

അയര്‍ലണ്ടുകാരിയുമായി വിവാഹബന്ധം നിലനില്‍ക്കുന്ന നൈജീരിയക്കാരന് അയര്‍ലണ്ടില്‍ പ്രവേശിക്കാനുള്ള അനുവാദം എമിഗ്രെഷന്‍ വകുപ്പ് തടഞ്ഞു വെച്ചിരുന്നു. ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവിനെ തുടര്‍ന്ന് പ്രവേശനം തടഞ്ഞുവെക്കപ്പെടുകയായിരുന്നു. സംഭവം കോടതിയിലെത്തുകയും ജസ്റ്റിസ് വകുപ്പ് മന്ത്രിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഐറിഷ് യുവതിയുടെ വിവാഹപങ്കാളിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാലാണ് അയര്‍ലണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്ന് ജസ്റ്റിസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇയാള്‍ ഏതുതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് തെളിയിക്കാന്‍ ജസ്റ്റിസ് വകുപ്പിന് കഴിഞ്ഞില്ല. രാജ്യ സുരക്ഷ മുന്‍നിര്‍ത്തി സംശയാസ്പദമായ കേസുകളില്‍ മാത്രമാണ് ഇത്തരം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: