മലയാളി ബാലന്റെ നൊമ്പരം ഏറ്റു വാങ്ങാന്‍ അയര്‍ലണ്ടിലെ മാധ്യമങ്ങളും

ക്രിസ്മസ് ആകാന്‍ ഇനിയും ഒരു മാസം കഴിയണം. എന്നാല്‍ എന്നാല്‍ ജേക്കബ് തോംസണ്‍ എന്ന 9 വയസുകാരനും അവന്റെ വീട്ടുകാര്‍ക്കും വീട്ടില്‍ ഇപ്പോഴാണ് ക്രിസ്മസ്. എന്തെന്നാല്‍ ജേക്കബ് ക്രിസ്മസ് വരെ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു. ശരീരത്തിലെ നാഡീ കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് ജേക്കബിന്. കാന്‍സര്‍ അതിന്റെ എല്ലാപരിധിയും ലംഘിച്ച് അവസാന സ്റ്റേജില്‍ എത്തിനില്‍ക്കുന്നു. ഇതോടെ അവന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജേക്കബിന്റെ വാര്‍ത്ത ഐറിഷ് മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 11ന് മകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോഴേക്കും മാതാപിതാക്കളായ മിഷേല്‍ സിമാര്‍ഡിനും റോജര്‍ ഗ്വേയ്കിനും മനസ്സിലായിരുന്നു ജേക്കബിന് വീട്ടിലേക്ക് ഇനിയൊരു മടക്കം അസാധ്യമാണെന്ന്. ബാക്കിയുള്ള കുറച്ചുദിവസങ്ങള്‍ ജേക്കബ്ബിനെ സന്തോഷിപ്പിക്കാന്‍ മാത്രമുള്ളതാവണമെന്ന് അവര്‍ തീരുമാനിച്ചു. മരണസമയം വരെയും അവനെ സന്തോഷവാനാക്കാനുള്ള പരിശ്രമങ്ങളിലാണ് അവരിപ്പോള്‍.

ഒരുമാസം കൂടിയാണ് ഡോക്ടര്‍മാര്‍ ജേക്കബിന്റെ ജീവന് നല്കുന്ന ഉറപ്പ്. അക്കാലമത്രയും ആശുപത്രിക്കിടക്കയിലുള്ള ജേക്കബ്ബിനെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന കാര്യത്തില്‍ അമ്മ മിഷേലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവനേറ്റവും പ്രിയപ്പെട്ട ക്രിസ്മസ് നേരത്തെ കൊണ്ടുവരിക എന്നതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് മിഷേല്‍ തീരുമാനിച്ചു. സുഹൃത്തുക്കളുടെയും കാംക്ഷികളുടെയും സഹായത്തോടെ ജേക്കബ്ബിനായി ക്രിസ്മസ് നേരത്തെ ആഘോഷിക്കാനൊരുങ്ങുകയാണ് മിഷേലും റോജറും. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നാട്ടുകാരില്‍ നിന്നും ജേക്കബിനെ തേടി ക്രിസ്മസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി.

ലോകത്തെവിടെയുമുള്ള സുമനസ്സുകള്‍ക്ക് ജേക്കബ്ബിന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കാനാവുമെന്ന് മിഷേല്‍ പറയുന്നു. തങ്ങളുടെ മകന് ഒരു ക്രിസ്മസ് ആശംസാ കാര്‍ഡ് അയയ്ക്കാന്‍ മാത്രമാണ് ഈ അമ്മ ആവശ്യപ്പെടുന്നത്. ജേക്കബ്ബിനായി നിര്‍മ്മിക്കുന്ന ആശംസാകാര്‍ഡുകളില്‍ നല്ല മനസ്സുകളുടെ പ്രാര്‍ഥനയും സ്നേഹവുമുണ്ടാവുമെന്ന് മിഷേലിന് ഉറപ്പുണ്ട്. ജേക്കബിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ മുറിയില്‍ ക്രിസ്മസ് ട്രീയും വൈദ്യുതാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞു. മകന് ഹോം മേയ്ഡ് ക്രിസ്മസ് കാര്‍ഡുകളോടാണ് ഏറെ പ്രിയമെന്ന് പിതാവ് റോജര്‍ പറഞ്ഞു. ജേക്കബ്ബിന്റെ ആശുപത്രിമുറി ക്രിസ്മസ് ട്രീയും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കരോള്‍ ഗാനങ്ങളാല്‍ നിറയുകയാണ് ഇവിടം. ജേക്കബ്ബിന് വേണ്ടി പാട്ട്പാടി ആര്‍ക്കും അത് ആശുപത്രിയുടെ ഫെയ്സ്ബുക്ക് പേജിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും കയ്യിലെത്തുമ്പോള്‍ ജേക്കബ്ബിന്റെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് അവന്റെ അച്ഛന്റെയും അമ്മയുടെയും ഏക സന്തോഷം. ആ ചിരിക്ക് ഇനിയെത്ര ദിവസത്തെ ആയുസ്സുണ്ടെന്ന് അവര്‍ക്കറിയില്ല. പക്ഷേ, ഏറ്റവും പ്രിയപ്പെട്ട ഒരു ക്രിസ്മസ് അവനായി ഒരുക്കാന്‍ ലോകമൊന്നിച്ചുനില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

Jacob Thomposn
C/O Maine Medical Center
22 Bramhall St.
Portland, ME 04102

എന്ന മേല്‍വിലാസത്തില്‍ ജേക്കബ്ബുണ്ട്. അവനെ സന്തോഷിപ്പിക്കുന്ന ആ ആശംസാകാര്‍ഡുകളിലൊന്ന് നിങ്ങളുടേതാവട്ടെ.

 

Share this news

Leave a Reply

%d bloggers like this: