ഇന്‍കം ടാക്‌സ് ഇളവുകളും, പ്രസവാനുകൂല്യങ്ങളോടൊപ്പം ദീര്‍ഘമായ കുടുംബ അവധിയും ആനുകൂല്യങ്ങളും: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളോടെ ലിയോ വരേദ്കര്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക്

ഡബ്ലിന്‍: ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് വീണ്ടും പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ജനപ്രീയ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് തെളിയിച്ചു. കാവനില്‍ വെച്ച് നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ജ്വലിക്കുന്ന വാക്ചാതുര്യത്തോടെ രണ്ട് സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി പ്രഖ്യാപനത്തോടെ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വരേദ്കര്‍.

രാജ്യത്തിന്റെ ദേശീയ വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്. രാജ്യത്ത് രണ്ട് തരം വരുമാനക്കാര്‍ കൂടിയ വരുമാന നികുതി ഒടുക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ആദ്യത്തേത്. വരുമാന പരിധി കുറഞ്ഞവര്‍ അധ്വാനത്തിന്റെ 50 ശതമാനവും നികുതി ആയി നല്‍കുന്നത് ഒരു വിഭാഗം ജനത്തിനുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് മന്ത്രി പറഞ്ഞു.

കുറഞ്ഞ വരുമാനം ലഭിക്കുന്നവര്‍ കുറഞ്ഞ നികുതിയും കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ കൂടുതല്‍ നികുതിയും നല്‍കേണ്ടി വരുന്ന ഒരു നികുതി സമ്പ്രദായത്തിന് തുടക്കം കുറിക്കാന്‍ അയര്‍ലന്‍ഡ് സജ്ജമാണെന്ന് മന്ത്രി വിലയിരുത്തി. പ്രഖ്യാപനത്തിനിടെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി ലിയോ വരേദ്കറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വരുമാന നികുതി ഇളവുകള്‍.

കുടുംബ അവധിയും ആനുകൂല്യവുമാണ് മന്ത്രി പ്രഖ്യാപിച്ച മറ്റൊരു പ്രധാന പദ്ധതി. പെറ്റേണിറ്റി, മെറ്റേണിറ്റി ആനുകൂല്യത്തിന്റെ മാതൃകയില്‍ കുഞ്ഞ് ജനിച്ചയുടന്‍ ഒരു വര്‍ഷം വരെ നീളുന്ന ശമ്പളത്തോടെയുള്ള അവധി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. മാതാപിതാക്കള്‍ക്കും ജനിച്ച കുഞ്ഞിനും ഒരേ പോലെ പ്രയോജനവും ഗുണകരവുമായ ഈ പദ്ധതി അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമാകുന്നത്. ആനുകൂല്യത്തോടെ ഒരു വര്‍ഷം അവധി ലഭിക്കുമ്പോള്‍ നാട്ടില്‍ ഏതാനും കുടുംബത്തോടൊപ്പം ചെലവിടാനുള്ള വന്‍ അവസരങ്ങളാണ് ലഭിക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: