ലുവാസ് ഗ്രീന്‍ ലൈന്‍ വിപുലീകരിക്കുന്നു; പുതുതായി എട്ട് ട്രാമുകള്‍ കൂട്ടിച്ചേര്‍ക്കുന്നു

 

ലുവാസ് ഗ്രീന്‍ ലൈനിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസ് 89 മില്യണ്‍ യൂറോ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആരംഭിക്കുന്ന അറ്റകുറ്റപണിയില്‍ ലുവാസില്‍ എട്ട് ട്രാമുകളും കൂട്ടിച്ചേര്‍ക്കപ്പെടും. നിലവിലുള്ള 26 ഗ്രീന്‍ ലൈന്‍ ട്രാമുകളുടെ ദൂരപരിധി 12 മീറ്റര്‍ കൂടി നീട്ടും.

സാന്‍ഡിഫോര്‍ഡിലെ നിലവിലുള്ള ലുവാസ് ഡിപ്പോയില്‍ കൂടുതല്‍ ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലീകരിക്കും. നീളമുള്ള ട്രാമുകളെ ഉള്‍ക്കൊള്ളിക്കാന്‍ നിലവിലുള്ള ലുവാസ് പ്ലാറ്റ്‌ഫോമുകളും വിപുലപ്പെടുത്തണം.

Dundrum, Stillorgan, Leopardstown തുടങ്ങി സെന്റ് സ്‌റീഫന്‍ ഗ്രീനുമായി ബന്ധപ്പെടുന്ന ഏരിയയില്‍ ഇതോടെ ഓരോ മണിക്കൂറിലും ഒരു ദിശയിലേക്ക് 1,760 പേര്‍ക്ക് യാത്രചെയ്യാനാകും. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സമീപകാല പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലുവാസ് ക്രോസ് സിറ്റി പദ്ധതി ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, മണിക്കൂറില്‍ 8,160 യാത്രക്കാര്‍ക്ക് ലുവാസ് ഗ്രീന്‍ ലൈനിലൂടെ യാത്ര ചെയ്യാനാകും. പുതിയ ട്രാമുകളില്‍ 60 അധിക യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അതായത് ഒരു ട്രാമില്‍ ശരാശരി 369 പേര്‍ക്ക് യഥാ ചെയ്യാനാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: