ജപ്പാന്‍ റെയില്‍വെ കമ്പനിയുടെ ക്ഷമാപണം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു

 

ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പു ചോദിച്ച് മാതൃകയായിരിക്കുകയാണ് ജപ്പാന്‍ റെയില്‍വേ. ടോക്കിയോ നഗരത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ റെയില്‍വേയുടെ ഓപ്പറേറ്ററാണ് സ്റ്റേഷനില്‍നിന്നും ട്രെയിന്‍ നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പ് പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ മിനാമി നഗരേയാമ സ്റ്റേഷനില്‍നിന്നുമാണ് സുഖ്ബ എക്‌സ്പ്രസ് ട്രെയിന്‍ നിശ്ചയിച്ചതിലും 20 സെക്കന്റ് നേരത്തെ പുറപ്പെട്ടത്. സംഭവത്തില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി സുഖ്ബ എക്‌സ്പ്രസ് കമ്പനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ബുളളറ്റ് ട്രെയിന്‍ അടക്കമുളള ജപ്പാന്‍ റെയില്‍വേ സര്‍വീസ് ലോകപ്രശസ്തമാണ്. ട്രെയിന്‍ സമയത്തില്‍ നേരിയ വ്യത്യാസം ഏര്‍പ്പെട്ടാല്‍ പോലും യാത്രക്കാരോട് ക്ഷമ ചോദിക്കാറുണ്ട്. അതിനാല്‍തന്നെ ജപ്പാന്‍കാര്‍ യാത്രയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നതും ട്രെയിന്‍ സര്‍വീസിനെയാണ്. ഒരേ റൂട്ടില്‍തന്നെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: