ബാരന്‍ ട്രംപിനെ വധിക്കാന്‍ ഐഎസ് ആഹ്വാനം

 

ബാരന്‍ ട്രംപിനെ വധിക്കാന്‍ ഐഎസ് ആഹ്വാനം. ഐഎസിന്റെ ഇന്റര്‍നെറ്റ് ചാനലുകള്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ 11വയസുകാരനായ ബാരനെ വധിക്കാന്‍ ആഹ്വാനം ചെയ്തത്. കുട്ടിയുടെ വ്യക്തിപരമായ മുഴുവന്‍ വിവരങ്ങളും പങ്കുവച്ച ഭീകരര്‍ സ്‌കൂളിന്റെ വിലാസവും റൂട്ട്മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ടെലിഗ്രാം ആപ് വഴി ഭീകരരുടെ ശബ്ദാഹ്വാനം വേര്‍തിരിച്ച് കണ്ടെടുത്തിട്ടുണ്ട്. സ്‌കൂളിന്റെ ഗൂഗിള്‍മാപ്പും ഇവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘അമേരിക്കന്‍ കോവര്‍കഴുതയുടെ മകനെ കൈകാര്യം ചെയ്യൂ’എന്ന ഹാഷ് ടാഗ് സഹിതം ദക് അല്‍മുനാഫിക്വിന്‍ എന്ന പേരിലാണ് ആഹ്വാനം. ബാരന് ട്രംപിന്റെ ഫോട്ടോയും വിശദാംശങ്ങളുമായി പ്രചരിക്കുന്ന ഫൊട്ടോ ഐഎസ്ഐഎസ് ഗ്രൂപ്പുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുമുണ്ട്.

അടുത്തിടെ മാര്‍പാപ്പക്കെതിരെയും ഐഎസ് വധഭീഷണിമുഴക്കിയിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെങ്കിലും ഐഎസ്ഭീഷണി യുഎസ് ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: