യേശുവിന്റെ ജനനവും ക്രിസ്തുമസിന്റെ പ്രാധാന്യവും പ്രഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

 

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള യേശുവിന്റെ ജനനവും ആഗോളതലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണ മെന്നും നാം ദൈവത്തിന്റെ പുത്രരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷണല്‍ ക്രിസ്തുമസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ്രൈകസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിനു മുഴുവന്‍ ദൈവം നല്‍കിയ സമ്മാനമാണ് അത്.

നമ്മുടെ വിശ്വാസം എന്തുതന്നെയായാലും യേശുക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെതന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നതാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേദിവസം മനോഹരമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളേക്കാള്‍ പരസ്പര സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും അവസരമാണ് ക്രിസ്തുമസെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴുവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരുന്നു. സ്വര്‍ണ്ണ~വെള്ളി വര്‍ണ്ണ നക്ഷത്രങ്ങളാല്‍ അലംകൃതമായിരുന്നു ക്രിസ്തുമസ് ട്രീ. 1923ല്‍ പ്രസിഡന്റ് കാല്‍വിന്‍ കൂളിഡ്ജാണ് ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: