ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് ബ്രിട്ടന്‍ വഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; അംഗീകരിക്കില്ലെന്ന് ഡിയുപി

 

ബ്രെക്‌സിറ്റ് വ്യാപകര കരാറുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനിരിക്കെ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ഇയു വിട്ടതിനു ശേഷവും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും നില നിറുത്തണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ അംഗീകരിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രറ്റിക് യൂണിയണിസ്‌റ് പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.

നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലാഡ് ജങ്കാറുമായും ഇ യു ബ്രെക്‌സിറ്റ് നോഗോഷിയേറ്റര്‍ മൈക്കിള്‍ ബാര്‍നിയറുമായി പ്രധാനമന്ത്രി തെരേസ മെയ് ബ്രെസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. എല്ലാ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കിയതില്‍ നിന്നുമാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ബ്രെക്‌സിറ്റ് ട്രേഡ് ഡീലുകള്‍ ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്ന് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ യൂറോപ്യന്‍ യൂണിയന് മുന്നറിപ്പ് നല്‍കിയിരുന്നു. അതനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിഷയത്തില്‍ ഡെമോക്രാറ്റിക് യൂണിയനിസ്‌റ് പാര്‍ട്ടി നേതാക്കള്‍ നേരത്തെ താന്നെ തെരേസാ മേയ്ക്ക് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. യുകെ എന്നതിന്റെ ഭാഗമാണ് നോര്‍ത്തേണ്‍ അയര്‌ലാണ്ടെന്നും യു കെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ടിന് വേണ്ടി പ്രത്യേക നിയമങ്ങള്‍ ഉണ്ടാകേണ്ടതില്ലെന്നും ഡി യു പി നേതാക്കള്‍ പറഞ്ഞിരുന്നു. ഡി യു പി നേതാക്കളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം നടത്തുന്ന തെരേസ മെയ്ക്ക് ഐറിഷ് അതിര്‍ത്തി വിഷയം കൂടുതല്‍ കീറാമുട്ടിയാകുമെന്ന് ഉറപ്പാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: