സ്റ്റോം കരോളിന്‍ അയര്‍ലന്‍ഡിന് നേരെ വരുന്നു

ഡബ്ലിന്‍: സ്റ്റോം കരോളിന്റെ വരവ് പ്രതീക്ഷിച്ച് അയര്‍ലണ്ടില്‍ യെല്ലോ വെതര്‍ വാണിങ് നല്‍കി മെറ്റ് ഏറാന്‍. വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന കാറ്റ് ആരംഭത്തില്‍ 55 മുതല്‍ 65 കിലോമീറ്ററും, തുടര്‍ന്ന് 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും വേഗം കൈവരിച്ചേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.

വ്യാഴാഴ്ച രാവിലെ സ്‌കോട്‌ലാന്‍ഡില്‍ എത്തുന്ന കാറ്റ് അയര്‍ലണ്ടിലും അതിശക്തമായി ആഞ്ഞടിക്കും. വ്യാഴാഴ്ച 3 എ എം മുതല്‍ 8 പി.എം വരെയാണ് അയര്‍ലണ്ടില്‍ വെതര്‍ വര്‍ണിങ് നല്‍കിയിരിക്കുന്നത്. ഡോനിഗല്‍, ഗാല്‍വേ, ലിറ്റ്‌റിം, മായോ, സിലിഗോ, ക്ലെയര്‍, കെറി എന്നിവിടങ്ങളിലാണ് പ്രധാനമായും യെല്ലോ വര്‍ണിങ് നിലവില്‍ വരിക.

സ്റ്റോം കരോളിന്‍ എത്തുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്ന് മെറ്റ് ഏറാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാണിങ് പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ കൂടിയുള്ള യാത്ര അന്നേ ദിവസം പരമാവധി ഒഴിവാക്കാനും കര്‍ശന നിര്‍ദ്ദേശമുണ്ട്. തീരപ്രദേശങ്ങളില്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെയും, കൗണ്ടി കൗണ്‍സിലുകളുടെയും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറത്തുവന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: