ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ യു.എസ്

 

അന്താരാഷ്ട്ര രംഗത്ത് ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിനായി യു.എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുന്നതിനായി യു.എസ് നീക്കം ആരംഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുമെന്നാണ് സൂചന. എംബസി മാറ്റാന്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് വേണ്ടി വരുമെങ്കിലും ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കാലത്തെ ട്രംപിന്റെ പ്രധാന വാഗ്ദ്ധാനങ്ങളില്‍ ഒന്നാണ് നടപ്പാക്കുന്നത്. തീരുമാനം നടപ്പിലായാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാകും യുഎസ്.

എന്നാല്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും ഇസ്രയേല്‍- പാലസ്ഥീന്‍ സമാധാന കരാറുമായി ബന്ധമില്ലെന്നും യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജറുസലേമില്‍ നിന്നും എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റ് രാഷ്ട്രത്തലവന്‍മാരുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ടെല്‍ അവീവിലുള്ള എംബസി ഓഫീസ് മാറ്റുന്നത് സംബന്ധിച്ച നടപടികള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും.

ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവിയെക്കുറിച്ച് നിലവില്‍ തര്‍ക്കമുണ്ട്. ബുധനാഴ്ചത്തെ പ്രസംഗത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കുമെന്നാണു ശക്തമായ സൂചനകള്‍. ഇതിനു മുന്നോടിയായി ടെല്‍ അവീവിലെ യുഎസ് എംബസി ജറുസലേമിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. എന്നാല്‍, എംബസി മാറ്റത്തിന് മൂന്നുനാലു വര്‍ഷം വേണ്ടിവരുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

1948ല്‍ ഇസ്രയേല്‍ രൂപപ്പെട്ടതു മുതല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ടെല്‍ അവീവിലാണ് എംബസികള്‍ സ്ഥാപിച്ചത്. അമേരിക്ക ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: