യാത്രക്കാരന്റെ കാലില്‍ ചൂടുവെള്ളം വീഴ്ത്തിയ കേസ്: റൈന്‍എയര്‍ 10000 യൂറോ പിഴ നല്‍കാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: യാത്രക്കാരന്റെ കാലില്‍ ചൂടുവെള്ളം വീണ കേസില്‍ റൈന്‍ എയര്‍ 10,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവ്. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത dun laoghaire-ലെ 23 കാരന്‍ കെവിന്‍ കെനാന്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് 2 മണിക്കൂറിന് മുന്‍പ് ആണ് അപകടം ഉണ്ടായത്.

2016 ജൂണ്‍ 12-ന് മലാഗയില്‍ നിന്നും ഡബ്ലിനിലേക്കുള്ള യാത്രക്കിടയിലാണ് റൈന്‍ എയര്‍ വിമാനത്തില്‍ നിന്ന് കാലില്‍ ചൂടുവെള്ളം വീണത്. കെവിന്‍ ടോയ്ലെറ്റില്‍ പോകുന്നതിനിടെയാണ് ക്യാബിന്‍ ക്രൂവിന്റെ കൈവശമുണ്ടായിരുന്ന ചൂടുവെള്ളം അബദ്ധത്തില്‍ കെവിന്റെ കാലില്‍ പതിച്ചത്. തിളച്ചവെള്ളം വീണ ഉടനെ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിടുകയായിരുന്നു.

നിയമ ബിരുദധാരി എന്നതിലുപരി മികച്ച ഗോള്‍ഫ്, ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് കെവിന്‍. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കെവിന്‍ സുഖം പ്രാപിച്ചിരുന്നു. ഗോള്‍ഫ് കളിക്കിടെ വീണ്ടും കാല്പാദത്തിന് അസാധാരണ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെവിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കാലിന് വിദഗ്ദ്ധ ചികിത്സ അനിവാര്യമാണെന്ന് കണ്ടെത്തിയ കോടതി ചികിത്സാ സഹായമായി 10,000 യൂറോ കെവിന്‍ നല്‍കാന്‍ റൈന്‍ എയറിനോട് ആവശ്യപ്പെടുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: