DMA യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 , ശനിയാഴ്ച

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ ( DMA ) യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 , ശനിയാഴ്ച മൂന്നുമണി മുതല്‍ തുള്ളിഅലന്‍ പാരിഷ് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തുന്നു .

രണ്ടാമത് എവര്‍ റോളിങ്ങ് ട്രോഫിക്കുള്ള കുട്ടികളുടെ ക്വിസ് മത്സരം കൃത്യം മൂന്നുമണിക്ക് ആരംഭിക്കും . തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികള്‍ , അയര്‍ലണ്ടിലെ പ്രമുഖ ഓര്‍ഗാസ്ട്ര ആയ ഡബ്ലിന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള , പ്രമുഖ കാറ്ററിംഗ് കമ്പനിയുടെ ക്രിസ്മസ് ഡിന്നര്‍ എന്നിവ മിഴിവേകുന്നു .

Talant Hunt ’17 ന്റെ മത്സര വിജയികള്‍ക്കുള്ള ട്രോഫ്യികളും മറ്റു സമ്മാനങ്ങളും അന്നേ ദിവസം നല്‍കുന്നതായിരിക്കും.

മാര്‍ച്ച് 2018 , 24 ആം തിയതി നടക്കുന്ന മാജിക് മിഷന്‍ 2018 ന്റെ റെജിസ്‌ട്രേഷന്റെ ഉത്ഘാടനം നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0870609485 , 0870618028

 

Share this news

Leave a Reply

%d bloggers like this: