വെള്ളത്തിലൊഴുക്കിയ മാലിന്യം മുഴുവന്‍ ഓഖി തിരികെയെത്തിച്ചു; തീരത്തടിഞ്ഞത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

 

എല്ലാം നശിപ്പിച്ച് ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ബോംബൈ കടല്‍ത്തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. മാലിന്യം പുഴയിലും കടലിലുമൊക്കെയായി വലിച്ചറിയുന്ന മനുഷ്യന്റെ ജീവിതരീതിക്ക് വലിച്ചെറിഞ്ഞ മാലിന്യമെല്ലാം തിരികെയെത്തിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഓഖി. കടലില്‍ തള്ളിയ മാലിന്യം മുഴുവനും ശക്തമായ തിരമാലകള്‍ കരയിലെത്തിച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് കവറുകള്‍, ചെരുപ്പുകള്‍, കയര്‍, തുണി തുടങ്ങി കടലിലെറിഞ്ഞ മാലിന്യങ്ങള്‍ മുഴുവന്‍ വെര്‍സോവ, ജൂഹു ബീച്ചുകളിലായും മറൈന്‍ ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലുമായാണ് തീരത്തടിഞ്ഞിരിക്കുന്നത്.

മാലിന്യങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 26 ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് നാലഞ്ച് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖര മാലിന്യ വിഭാഗം കണക്കാക്കുന്നത്.നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: