സമര ദിനം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ റൈന്‍ എയര്‍ പൈലറ്റുമാര്‍

ഡബ്ലിന്‍: ഡിസംബര്‍ 20-ന് സമരം നടത്താന്‍ ഐറിഷ് പൈലറ്റ് യൂണിയന്‍ തീരുമാനമെടുത്തു. ഇമ്പാക്ട് ട്രേഡ് യൂണിയന്റെ ഭാഗമായ ഐ.എ.എല്‍.ടി.എ പൈലറ്റുമാരാണ് ഒരു ദിവസത്തെ സമരത്തിന് ഒരുങ്ങുന്നത്. ക്രിസ്മസ് തിരക്കുകള്‍ക്കിടയില്‍ നടത്തുന്ന ഈ സമരം റൈന്‍ എയറിന് കടുത്ത നഷ്ടം വരുത്തി വെച്ചേക്കും. സമരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കൈപ്പറ്റിയതായി റൈന്‍ എയറിന്റെ അയര്‍ലന്‍ഡ് വക്താവ് വ്യക്തമാക്കി.

റെയിന്‍ എയറിന്റെ തന്നെ ഇറ്റാലിയന്‍, ജര്‍മ്മന്‍ പൈലറ്റുമാര്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ശമ്പള സ്‌കെയില്‍ പുതുക്കല്‍, അവധി ദിവസങ്ങളുടെ എണ്ണം തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന റൈന്‍ എയര്‍ എയര്‍ലൈന്‍-പൈലറ്റ് മീറ്റിങ്ങില്‍ തീരുമാനാമായിരുന്നില്ല. തിരക്കേറിയ ഡബ്ലിന്‍ സര്‍വീസുകളില്‍ യാത്ര തടസപ്പെടുന്നത് റൈന്‍ എയറിനെതിരെ ജനവികാരം രൂക്ഷമാകുമെന്ന ആശങ്കയും നിലവിലുണ്ട്.

300-ഓളം പൈലറ്റുമാരുള്ള ഡബ്ലിന്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ റൈന്‍ എയര്‍ ബേസ് ആണ്. എയര്‍ലൈനിന് കോടികള്‍ നഷ്ടപ്പെടുന്ന സമര ദിനത്തിന് ഡിസംബര്‍ 20 സാക്ഷ്യം വഹിക്കും. യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്ന പൈലറ്റ് യൂണിയന്റെ സമര പ്രഖ്യാപനം മനുഷ്യത്വ രഹിതമായ നിലപാട് ആണെന്ന് റൈന്‍ എയര്‍ ആരോപിച്ചു.

റദ്ദാക്കപ്പെടുന്ന സര്‍വീസുകള്‍ക് പകരം ആ സമയത്ത് മറ്റ് എയര്‍ലൈന്‍ സര്‍വീസുകളില്‍ പോലും പകരം യാത്ര അനുവദിക്കാന്‍ കഴിയാത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് റൈന്‍ എയര്‍ യാത്രക്കാര്‍ക്ക് ഇത്തവണത്തെ ക്രിസ്മസിന് അയര്‍ലണ്ടില്‍ ഏതാണ് കഴിയും എന്നതില്‍ യാതൊരു ഉറപ്പും ഇല്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: