റണ്‍വേയുടെ ആവശ്യമില്ലാതെ പറന്നുയരാന്‍ കഴിയുന്ന വിമാനവുമായി ബോയിങ്

റണ്‍വേയുടെ ആവശ്യമില്ലാതെ കുത്തനെ പറന്നുയരാനും താഴെയിറങ്ങാനും സാധിക്കുന്ന വിമാനം നിര്‍മിക്കാനൊരുങ്ങി പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ്. ഈ വിമാനത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും ബോയിങ് അറിയിച്ചിട്ടുണ്ട്. ബോയിങ് ഔദ്യോഗികമായി വിശദാംശങ്ങള്‍ പുറത്തുവിടും മുന്‍പെ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്.

എന്നാല്‍ ഇതൊരു വെര്‍ട്ടിക്കല്‍ ടെക്ക് ഓഫിന് കഴിവുള്ള വിമാനമാണെന്നതില്‍ സ്ഥിരീകരണമില്ല. പുതിയ ബഹിരാകാശ വാഹനം ആണ് ഇത് എന്നും വൈദ്യുതിയിലോടുന്ന യുദ്ധവിമാനമാണിതെന്ന ഊഹവുമുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന് (പെന്റഗണ്‍) വേണ്ടി നിര്‍മിച്ച ബോയിങ് എക്സ്-37ബി വിമാനത്തിന്റ ചുവടുപിടിച്ചുള്ള ബഹിരാകാശ വിമാനമാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്.

ഈ വര്‍ഷം ആദ്യം എക്സ്-1 ബഹിരാകാശ വാഹനം നിര്‍മിക്കുന്നതിനായി പെന്റഗണിന്റെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്റ്റ്സ് ഏജന്‍സി ബോയിങിനെ തിരഞ്ഞെടുത്തിരുന്നു. കുത്തനെ ഉയരാനും താഴാനും സാധിക്കുന്ന വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ വിമാനമായിരിക്കും ഇതെന്നാണ് മറ്റൊരു അഭ്യൂഹം.

കഴിഞ്ഞ വര്‍ഷം കുത്തനെ പറന്നുയരാനും ഇറങ്ങാനും ശേഷിയുള്ള വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഒരു കരാര്‍ 89 ദശലക്ഷം ഡോളറിന് ഓറ സ്വന്തമാക്കിയിരുന്നു. ഒരേസമയം ഹെലിക്കോപ്റ്ററിലേയും വിമാനങ്ങളിലേയും സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഓറ വിമാനങ്ങള്‍ നിര്‍മിച്ചത്. ഈ സാങ്കേതിക വിദ്യയാകും ബോയിംഗ് പുതുതായി അവതരിപ്പിക്കുക.

ബോയിങിന്റെ വ്യത്യസ്തങ്ങളായ പദ്ധതികളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് ഡിസൈന്‍ ഡിവിഷന്റെ പേരിലാണ് ബോയിങ് ഡിഫന്‍സിന്റെ ട്വിറ്റര്‍ പേജില്‍ ടീസര്‍ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: