കോര്‍ക്ക് നാവികകേന്ദ്രത്തില്‍ വന്‍ തീപിടുത്തം

 

കോര്‍ക്ക് : കോര്‍ക്കിലെ നേവല്‍ ബേസില്‍ ഉണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ഓഫീസേഴ്സ് മെസ് ഭാഗത്ത് നിന്നും ഇന്നലെ 8.30 ടു കൂടിയാണ് തീപിടുത്തമുണ്ടായത്. നേവല്‍ ബേസ് റൂഫില്‍ നിന്നും തീ ആളിക്കത്തുന്ന കാഴ്ച സമീപത്തുള്ള കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവരെയും പരിഭ്രാന്തിയിലാഴ്ത്തി.

കോര്‍ക്കില്‍ നിന്നുള്ള രണ്ട് യുണിറ്റ് അഗ്‌നിശമന സേനകളുടെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ തീ അണയ്ക്കുകയായിരുന്നു. സമീപ പ്രദേശത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന്റെ കാരണമെന്ന് ഗാര്‍ഡ പിന്നീട് അറിയിച്ചു. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: