ബ്രെക്‌സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്ക ഒഴിഞ്ഞുമാറി

 

ഐറിഷ് അതിര്‍ത്തിമേഖലകള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി യുകെ. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുഗതാഗത മേഖല സംരക്ഷിക്കപെടുമെന്ന് അയര്‍ലന്റിന് യുകെ ഉറപ്പു നല്‍കി. ബ്രെസ്സല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ഇയു-യുകെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനം ഉടലെടുത്തത്.

ഇരു രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ കരാര്‍. ഇവിടെ പഠിക്കാനും, ജോലിചെയ്യാനും അവകാശമുണ്ടാകും. ഇവര്‍ക്ക് നിലവില്‍ ലഭ്യമാകുന്ന എലാ വിധ പൊതുസേവനങ്ങളും ഇനിയും തുടരും.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പൊതുഗതാഗത മേഖല സംരക്ഷണം അയര്‍ലന്റിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തുടര്‍ച്ചയായ ചര്‍ച്ചകള്‍ ഫലം കണ്ടു. യുകെ-അയര്‍ലണ്ട് അതിര്‍ത്തി മേഖല അധികാരത്തിലേറിയത് മുതല്‍ വരേദ്കര്‍ സര്‍ക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു.

അതിര്‍ത്തികളിലുള്ള ഐറിഷ് പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പല തവണ പ്രധാന മന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. ചര്‍ച്ചയുടെ തുടക്കത്തില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും യൂണിയന്റെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അയര്‍ലന്റിന് അനുകൂലമായ അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: