അയര്‍ലണ്ടില്‍ ഇതുവരെ പെറ്റേണിറ്റി ലീവിന് അര്‍ഹത നേടിയത് 30,000 പേര്‍ക്ക്

 

അയര്‍ലണ്ടില്‍ പെറ്റേണിറ്റി ബെനിഫിറ്റ് ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ 30,000 ത്തോളം പേര്‍ പിതൃത്വ ആനുകൂല്യത്തിന് അര്‍ഹത നേടിയാതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ റെജീന ദോഹര്‍ത്തി പ്രസ്താവിച്ചു. ഈ ആനുകൂല്യം ഏറ്റവും കൂടുതല്‍ കൈപ്പറ്റിയവര്‍ ഡബ്‌ളിന്‍കാരാണ്. ഡബ്ലിനില്‍ 8430 പേരും, തൊട്ടുപിന്നിലായി കോര്‍ക്കില്‍ 3782 പേരും ആനുകൂല്യം കരസ്ഥമാക്കിയപ്പോള്‍ ഏറ്റവും കുറവ് 217 പേരുമായി ലിട്രിമിലാണ്, . കുഞ്ഞ് ജനിച്ച് 26 ആഴ്ചയ്ക്കുള്ളില്‍ പിതാവിന് രണ്ട് ആഴ്ചക്കാലത്തേക്ക് അവധിയും ആനുകൂല്യവും അനുവദിക്കുന്നതാണ് പെറ്റേണിറ്റി ബെനിഫിറ്റ്. ആഴ്ചയില്‍ 230 യൂറോ ഈ ഇനത്തില്‍ ലഭിക്കും.

കുട്ടികളെ ദത്തെടുക്കുന്ന സ്വവര്‍ഗ വിവാഹിതര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. പി.ആര്‍.എസ്.ഐ സ്‌കീമില്‍ ഉള്‍പ്പെടുന്ന ജോലിയുള്ളവരോ, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കോ കുഞ്ഞ് ജനിച്ച ശേഷം രണ്ട് ആഴ്ച കാലത്തേക്ക് 235 യൂറോ ആഴ്ച നിരക്കില്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ജോലിയില്‍ നിന്നും അവധി എടുക്കാനുള്ള അനുമതിയും ഉള്‍പ്പെടുന്നതാണ് പെറ്റേണിറ്റി ബെനിഫിറ്റ്. കുഞ്ഞ് ജനിച്ച് 6 മാസക്കാലയളവ് വരെ അവധിയിലും പ്രവേശിക്കാം.

നിലവില്‍ യൂറോപ്പിലെ പകുതിയിലധികം രാജ്യങ്ങളും പെറ്റേണിറ്റി ആനുകൂല്യം അനുവദിക്കുന്നണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതൃത്വ ആനുകൂല്യം ആരംഭിച്ച സ്വീഡനാണ് ലോകത്ത് ആദ്യമായി പെറ്റേണിറ്റി ബെനിഫിറ്റിന് തുടക്കമിട്ടത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: