ഇത്തവണ ക്രിസ്മസിന് മഴയെത്തും: മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട്

മഞ്ഞുവീഴ്ചയുടെ ശക്തി കുറഞ്ഞ് കടുത്ത തണുപ്പില്‍ നിന്നും മാറിയ അയര്‍ലണ്ടില്‍ താപനിലയില്‍ പുരോഗതി കണ്ടുതുടങ്ങി. വടക്ക്പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട കാര്‍മേഘം ശതമായി പെയ്തിറങ്ങുമെന്ന സൂചനയാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രാജ്യവ്യാപകമായി അനുഭവപ്പെടുന്നുണ്ട്.

ക്രിസ്മസ് ദിവസങ്ങളില്‍ തീരദേശ കൗണ്ടികളില്‍ മഴയും കാറ്റും ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ കൗണ്ടികളില്‍ മഴക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ 10-നും 12 ഡിഗ്രിക്കും ഇടയില്‍ താപനില രേഖപ്പെടുത്തുന്ന അയര്‍ലണ്ടില്‍ ഊഷ്മാവ് കുറഞ്ഞേക്കാമെന്നും മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

എ എം

 

Share this news

Leave a Reply

%d bloggers like this: