അയര്‍ലണ്ടില്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കും; ഒന്‍പത് കൗണ്ടികളില്‍ യെല്ലോ വാണിങ്

അതിശൈത്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്. ഏതന്‍ട്രിയില്‍ -4 ഡിഗ്രി സെഷ്യസാണ് റിക്കോര്‍ഡ് ചെയ്യപ്പെട്ടത്, ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളില്‍ -3 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രാത്രിയിലെ താപനില. അതേസമയം പകല്‍സമയത്തെ താപനില ഇന്ന് 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് അടുത്ത മണിക്കൂറുകളില്‍ കാറ്റ് ആഞ്ഞടിക്കുക. ഇതിനെ തുടര്‍ന്ന് ഡോനിഗല്‍, ഗാല്‍വേ, നോര്‍ത്ത് ലീട്രീം, മായോ, സ്ലിഗോ, ക്ലേര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വേഗം കൈവരിച്ച് 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കും. പുറത്തിറങ്ങുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാഹനമോടിക്കുന്നവരും, കാല്‍നടക്കാരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 2 മണി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ കനത്ത മഞ്ഞ് വീഴ്ച മൂലമുള്ള യെല്ലോ വാണിങ്ങും നിലവിലുണ്ട്. ഗാല്‍വേ, ക്ലേര്‍, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പെററി, ലിനിസ്റ്റര്‍. കാവന്‍, മോനഗന്‍, ഡൊണഗല്‍ എന്നിങ്ങനെ 22 കൗണ്ടികളില്‍ വെള്ളിയാഴ്ച വൈകിട്ട് 3 മണി വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. മായോ, സ്ലിഗൊ, റോസ്‌കോമണ്‍, വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളിലൊഴിച്ച് മറ്റ് പ്രദേശങ്ങളെലാം പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: