മാനത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് അയര്‍ലണ്ട് നാളെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചന്ദ്രന് ഭൂമിയുടെ ഏറ്റവും അടുത്തേക്ക് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണ് അയര്‍ലണ്ടിന്റെ മാനത്ത് പുതുവര്‍ഷ രാത്രി ദൃശ്യമാകുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. കൂടാതെ ചന്ദ്രന് കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും.
ചന്ദ്രന് സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 226,000 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നു. ഭൂമിയുടെ നിഴല്‍ ചന്ദ്രന് മറയ്ക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുകയും ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന് ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇതിനാല്‍ ചന്ദ്രനെ ബ്ലഡ് മൂണ്‍ എന്നും പറയുന്നു.
പൂര്ണചന്ദ്രന് പതിവില്കവിഞ്ഞ പ്രകാശം ഉണ്ടായിരിക്കും. സാധാരണ ചന്ദ്രനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ചുറ്റുന്ന ചന്ദ്രന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രബിംബത്തിന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമായി അറിയപ്പെടുന്നത്.
ഉയര്‍ന്ന സ്ഥലങ്ങള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, കടല്‍ത്തീരം തുടങ്ങിയ സ്ഥലങ്ങളില്നിന്നാല് സൂപ്പര്‍ ചന്ദ്രനെ കാണാനാകും. ഒരു വ്യക്തിയുടെ ജീവിതകാലത്ത് അപൂര്‍വമായി മാത്രമാണ് ഇത് സംഭവിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് ചന്ദ്രനെ ദര്‍ശിക്കാം. ചന്ദ്രന്റെ ചുറ്റിനുമുള്ള പ്രകാശവലയം സാധാരണത്തേക്കാള്‍ മുപ്പതുശതമാനത്തോളം അധികം വലുതാകുന്നതിനാലാണ് സൂപ്പര്‍മൂണ്‍ സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ വലുതായി കാണുന്നത്.
The first #supermoon of 2018 will appear on New Year's Day — and it's more special than usual https://t.co/FUyxiymYzP pic.twitter.com/HpSco5UElK
— Insider (@thisisinsider) December 29, 2017
എ എം